ശബരിമല സ്വർണക്കൊള്ള: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; മുഖ്യമന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ശബരിമല വിഷയം വീണ്ടും സജീവമാക്കാന്‍ ബിജെപി. സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ മുഖ്യമന്ത്രി വി.ഡി.സതീശന് കത്തു നല്‍കി.

സ്വര്‍ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടു പുറത്തുവന്ന കാര്യങ്ങൾ ഭക്തജനങ്ങളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സത്യം പുറത്തു കൊണ്ടുവരാനും ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പുവരുത്താനും സിബിഐ അന്വേഷണം വേണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത് .
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ആചാര സംരക്ഷണ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളിലും സര്‍ക്കാര്‍ തൃപ്തികരമായ തീരുമാനം എടുത്തില്ലെങ്കില്‍ ബിജെപി ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.