പാരിസിലെ സിനിമാതെക് ഫ്രാൻസെയ്‌സിൽ (Cinematheque Francaise) സംവിധായകൻ എസ്.എസ്. രാജമൗലിക്ക് ആദരം. ലോകപ്രശസ്തമായ ഈ ചലച്ചിത്ര സ്ഥാപനത്തിൽ രാജമൗലിക്ക് സ്ഥിരമായ സ്ഥാനം നൽകിക്കൊണ്ടാണ് ഈ ബഹുമതി നൽകിയത്. ഹെൻറി ലാംഗ്ലോയിസ് 1936-ൽ സ്ഥാപിച്ച ഈ സ്ഥാപനം ലോകമെമ്പാടുമുള്ള പ്രമുഖ ചലച്ചിത്ര പ്രവർത്തകരെ ആദരിക്കുന്നതിന് പേരുകേട്ടതാണ്.
ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ നിമിഷം 93 വയസ്സുകാരനായ ഓസ്കാർ ജേതാവ് കോസ്റ്റ ഗാവ്‌റിസിന്റെ സാന്നിധ്യമായിരുന്നു. രാജമൗലിയുടെ സിനിമകൾ കാണുന്നതിനായി അദ്ദേഹം എട്ട് മണിക്കൂറോളം അവിടെ ചെലവഴിച്ചു. ‘Z’, ‘Missing’ തുടങ്ങിയ ക്ലാസിക് സിനിമകളുടെ സംവിധായകനായ ഗാവ്‌റിസ്, ഒരു സിനിമ കണ്ട് മടങ്ങാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും രാജമൗലിയുടെ സൃഷ്ടികളിൽ ആകൃഷ്ടനായി ദീർഘനേരം അവിടെ തുടരുകയായിരുന്നു.
ഇന്ത്യൻ സിനിമയുടെ ആഗോള വളർച്ച ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘RRR’, ‘ഈഗ’, ‘ബാഹുബലി: ദ ബിഗിനിംഗ്’ എന്നീ ചിത്രങ്ങളുടെ പ്രത്യേക പ്രദർശനങ്ങൾ അവിടെ സംഘടിപ്പിച്ചിരുന്നു. പ്രദർശനങ്ങൾക്ക് ശേഷം രാജമൗലിയുടെ നേതൃത്വത്തിൽ മാസ്റ്റർ ക്ലാസ്സും നടന്നു. ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണും വിദേശകാര്യ മന്ത്രാലയവും സംയുക്തമായാണ് ഈ പരിപാടിക്ക് പിന്തുണ നൽകിയത്. ലോകത്തെ ഏറ്റവും ഐതിഹാസികമായ ചലച്ചിത്ര സ്ഥാപനങ്ങളിൽ ഒന്നിൽ തന്റെ സിനിമകൾ പ്രദർശിപ്പിക്കുന്നത് വലിയൊരു ബഹുമതിയാണെന്ന് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!


ചിത്രീകരണത്തിനിടെ സംഭവിച്ചത് ? സൂപ്പർസ്റ്റാറിന്റെ മുഖത്ത് ശ്രീദേവി തുപ്പിയപ്പോൾ പൊട്ടിക്കരഞ്ഞ ഭാരതി രാജ ; ഷൂട്ടിംഗ് സെറ്റിലെ ആ സംഭവം പുറത്ത്







