കുഞ്ഞ് വേണ്ട എന്ന തീരുമാനത്തിന് കാരണം തുറന്ന് പറഞ്ഞ് പാര്‍വതി തിരുവോത്ത്

ചിലര്‍ അങ്ങനെയാണ് ഓരോ കഥാപാത്രത്തെയും ആത്മാവുകൊണ്ട് അടയാളപ്പെടുത്തും. ഐ നോബഡി എന്ന ചിത്രത്തിലെ മീര എന്ന കഥാപാത്രത്തിലൂടെ പാര്‍വതി തിരുവോത്ത് ഒരിക്കല്‍ കൂടി അത് തെളിയിച്ചു.ഇപ്പോഴിതാ സിനിമയ്ക്കപ്പുറം ജീവിതത്തെയും മാതൃത്വത്തെയും സാമ്പത്തിക ഭദ്രതയെയും കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി.  സ്വന്തമായി കുഞ്ഞ് വേണോ വേണ്ടയോ എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഒരു കുഞ്ഞിനെ വളര്‍ത്താനുള്ള മാനസികാവസ്ഥ ഇല്ലെന്ന് തിരിച്ചറിവുണ്ടെന്നും പാര്‍വതി പറയുന്നു. ഒരു അമ്മയാകുക എന്നതിനേക്കാള്‍ ഏറ്റവും ഉത്തരവാദിത്തപ്പെട്ട തീരുമാനം അമ്മയാകേണ്ട എന്നതാണെന്ന് തോന്നുന്നുവെന്നാണ് പാര്‍വതി ഒരു അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുന്നത്.

17 വയസ്സില്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാം എന്നായിരുന്നു തീരുമാനിച്ചത്. പക്ഷേ വളരുന്തോറും മനസ്സിലായി, മാറിചിന്തിക്കാന്‍ സാവകാശമുള്ള ഒരു ജീവിതരീതിയാണ് വേണ്ടതെന്ന്. മാത്രവുമല്ല വ്യക്തിജീവിതത്തില്‍ ഒരു എമര്‍ജന്‍സി ഫണ്ട് നിര്‍ബന്ധമാണെന്നും നിലപാടുകള്‍ തുറന്നു പറയുന്ന ആളായതുകൊണ്ട് തന്നെ കൂടുതല്‍ സുരക്ഷിതമാകേണ്ടതുണ്ട്. ഏതായാലും പ്രേക്ഷകര്‍ കാത്തിരിക്കുന്ന പാര്‍വതി ചിത്രം തിയറ്ററുകളിലെത്തുകയാണ്. പൃഥ്വിരാജ് സുകുമാരന്‍, പാര്‍വതി തിരുവോത്ത്, ഹക്കിം ഷാജഹാന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഐ നോബഡി ജൂലൈ 9ന് ചിത്രം തിയേറ്ററിലെത്തും .

റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ഐ നോബഡി സുപ്രിയ മേനോനാണ് നിര്‍മ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറില്‍ എത്തുന്ന സിനിമയാകുമിതെന്നാണ് സൂചന. ജേക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. എന്ന് നിന്റെ മൊയ്തീന്‍, കൂടെ തുടങ്ങിയ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അശോകന്‍, വിജയരാഘവന്‍, മധുപാല്‍, ശങ്കര്‍ രാമകൃഷ്ണന്‍, നക്ഷത്ര, ഐറാ, നിഷാന്ത് സാഗര്‍, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്‌മാന്‍, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രന്‍, സന അല്‍താഫ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ദിനേശ് ആലപ്പുഴ, റോണി വര്‍ഗീസ്, മനോജ് കെ യൂ, ഇര്‍ഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രന്‍, ആല്‍ബിന്‍ അലക്‌സ്, ജിതിന്‍ മദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.