ന്യൂഡൽഹി: ഏദൻ കടലിടുക്കിൽ കടൽക്കൊള്ളക്കാരെ തുരത്തി ഇന്ത്യൻ നാവികസേന. ഇന്ത്യയിലേക്കുള്ള ചരക്കുകപ്പൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കവേയാണ് രക്ഷകരായി ഇന്ത്യൻ നാവികസേന എത്തിയത്. സേനയുടെ മാർക്കോസ് (മറൈൻ കമാൻഡോസ്) കമാൻഡോകൾ ചരക്കുകപ്പലിൽ ഇറങ്ങിയാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത് .
ബുധനാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയിലേക്ക് ചരക്കുമായി പുറപ്പെട്ട എംവി ഗോൾഡൻ ആഴ്‌സണൽ എന്ന കപ്പലിൽനിന്നാണ് അപായസന്ദേശം എത്തിയത്. കടൽകൊള്ളക്കാർ കപ്പൽ വളയുകയും കപ്പലിനുള്ളിലേക്ക് കയറാൻ ശ്രമിച്ചു എന്നുമായിരുന്നു സന്ദേശം. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികണ്ഡ് എന്ന യുദ്ധക്കപ്പൽ അപായസന്ദേശത്തോട് പ്രതികരിച്ചു. തുടർന്ന് സേന സ്ഥലത്തെത്തി കടൽക്കൊള്ളക്കാരെ തുരത്തി ഓടിക്കുകയുമായിരുന്നു. കപ്പലിലെ ഒരു ജീവനക്കാരൻ ഇന്ത്യക്കാരനായിരുന്നു.
കടൽകൊള്ളക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയതിന് പിന്നാലെ ക്രൂ അംഗങ്ങൾ ആന്റി പൈറസി പ്രോട്ടോക്കോൾ നടപ്പിലാക്കുകയും സുരക്ഷിതസ്ഥാനങ്ങളിൽ അഭയം തേടുകയും ചെയ്തു.


തലസ്ഥാനത്തെ നടുക്കി വന്‍ ഹണിട്രാപ്പ്; ബിസിനസുകാരനില്‍ നിന്ന് 5 കോടി തട്ടിയ സംഘം വലയില്‍; ഭാര്യയെ സെക്സ് റാക്കറ്റിന് വില്‍ക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണി; ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസ്
തമിഴ്നാട്ടിൽ കുട്ടികൾക്ക് ചിക്കൻ ബിരിയാണി, കേരളത്തിൽ മുട്ട പോലും ഔട്ട്! മുട്ടയ്ക്കും അരിക്കും റെക്കോർഡ് വില; സ്വന്തം കീശയിൽ നിന്ന് പണം മുടക്കി അധ്യാപകർ; ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ!







