ന്യൂഡല്‍ഹി: ഇന്ത്യയിലെ ആരോഗ്യസംവിധാനത്തെ പ്രശംസിച്ച് അമേരിക്കന്‍ യുവതി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ലിസ് എന്ന യുവതി അമേരിക്കയില്‍ ആരോഗ്യ സേവനങ്ങള്‍ക്കായി ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണെന്നും ഇന്ത്യയെ അപേക്ഷിച്ച് അവിടെ മരുന്നുകള്‍ക്ക് വലിയ വിലയാണെന്നും അറിയിച്ചത്.തന്റെ ബന്ധുവിന്റെ ചികിത്സാച്ചെലവിന് അമേരിക്കയില്‍ 900 ഡോളര്‍ വേണ്ടിവന്നപ്പോള്‍ ഇന്ത്യയിലതിന് വെറും മുപ്പത്തിയഞ്ച് രൂപയേ വേണ്ടിവരുന്നുള്ളൂ എന്നും ലിസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്നുകള്‍ ഇന്ത്യയിലാണെന്നും ലിസ് പറഞ്ഞു. തന്റെ ഒരു ബന്ധുവിന് രക്താര്‍ബുദമാണ്. അമേരിക്കയില്‍ അതിനുള്ള ഒരു ഗുളികയ്ക്ക് 900 ഡോളര്‍ (85,000 രൂപ) ആണെങ്കില്‍ ഇന്ത്യയില്‍ വെറും 35 രൂപ മുതല്‍ 300 രൂപ വരെ മാത്രമാണ് വില ഈടാക്കുന്നതെന്നും ലിസ് പങ്കുവച്ച വീഡിയോയിലുണ്ട്.
അമേരിക്കയില്‍ ആരോഗ്യ സംരക്ഷണം വളരെ ചെലവേറിയതാണെന്നും ഇന്ത്യയില്‍ അത് താങ്ങാനാവുന്നതാണെന്നും ലിസ് കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ ജനങ്ങള്‍ കൊള്ളയടിക്കപ്പെടുകയാണ് എന്നാല്‍ ഇന്ത്യയില്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന ചികിത്സയാണ് ലഭിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച് അധികമാവും മുമ്പേ വൈറലാവുകയും ചെയ്തു.
ഇന്‍ഷുറന്‍സോ അപ്പോയ്മെന്റോ ഇല്ലാതെ 26 ഡോളറിന് (ഏകദേശം 2451 രൂപ) കോണ്‍
സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു; അപകടം ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുമ്പോൾ; വി.സിക്കെതിരേ വിദ്യാർഥി പ്രതിഷേധം
ടാക്റ്റ് ലെന്‍സുകള്‍ വാങ്ങിയതിനെ കുറിച്ചാണ് യുവതി ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറഞ്ഞത്. ‘ഇന്ത്യയില്‍ അപോയ്മെന്റ് ഇല്ലാതെ കോണ്ടാക്റ്റ് ലെന്സുകള്വാങ്ങുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.അടുത്തിടെ വിക്ടോറിയ എന്ന അമേരിക്കന്‍ യുവതിയും ഇന്‍സ്റ്റഗ്രാമിലൂടെ സമാനമായ കാര്യം പങ്കുവെച്ചിരുന്നു. അമേരിക്കന്‍ ആരോഗ്യ സംവിധാനം ഒരു തട്ടിപ്പാണെന്നും 1000 ഡോളര്‍ വിലയുള്ള മരുന്ന് ഇന്ത്യയില്‍ നിന്ന് 25 ഡോളറിന് കിട്ടിയെന്നുമാണ് അവര്‍ പറഞ്ഞത്.


ഭർത്താവിന്റെ പുതപ്പിനുള്ളിൽ ശംഖുവരയനെ കടത്തിവിട്ട് യുവതി ; 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ലക്ഷ്യമിട്ടോ? യുവാവിന്റെ ദാരുണ മരണത്തിന് പിന്നിലെ യാഥാർഥ്യം തേടി അന്വേഷണം







