ടെഹ്റാന്: യുഎസ്-ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയും ബിഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റന്റ് ജനറല്‍ (റിട്ട.) സയ്യിദ് അതാ ഹസ്നൈനുമാണ് പങ്കെടുക്കുന്നത്.
ഇന്ത്യന്‍ സര്‍ക്കാരിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തിയതായി കേന്ദ്രമന്ത്രി എക്സിലൂടെ അറിയിച്ചു.ജൂലായ് രണ്ടിന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ-ഇറാന് ബന്ധത്തിന്റെ ചരിത്രപരവും ജനങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഉന്നതതല പ്രതിനിധി സംഘത്തെ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഖമനേയിയുടെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുന്‍ വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദും ചടങ്ങില്‍ പങ്കെടുത്തു.
സനയ് തകയ്ച്ചി മോദിക്ക് കൊടുത്ത ആ വമ്പന്‍ സമ്മാനം കണ്ടോ, കിടിലം


“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!







