സനയ് തകയ്ച്ചി മോദിക്ക് കൊടുത്ത ആ വമ്പന്‍ സമ്മാനം കണ്ടോ, കിടിലം

ഒന്നും രണ്ടുമല്ല, 10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ജപ്പാനില്‍ നിന്ന് ഇന്ത്യയിലെത്തും. വമ്പന്‍ വാഗ്ദാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജപ്പാന്‍ പ്രധാനമന്ത്രി സനയ് തകയ്ച്ചിയില്‍ നിന്നും ചര്‍ച്ചകളെ തുടര്‍ന്ന് ലഭിച്ചിരിക്കുന്നത്. വിവിധ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടത്തിന് കളമൊരുങ്ങുകയാണ്.

ഇന്ത്യയിലെ ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കുന്നതിനൊപ്പം, പ്രതിരോധം, ഊര്‍ജ്ജം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഇന്ത്യയില്‍ നിക്ഷേപിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ അത് വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

ഇന്ത്യ-ജപ്പാന്‍ ബന്ധം സവിശേഷ സാമ്പത്തിക സുരക്ഷാ പങ്കാളിത്തമായി ഉയര്‍ത്തുന്നതോടെ പ്രതിരോധമടക്കം മേഖലകളിലെ സഹകരണത്തിന് വഴിതുറക്കും. സമുദ്ര സുരക്ഷയ്ക്കും ഊര്‍ജ്ജരംഗത്തെ സഹകരണത്തിനും മുന്‍ഗണനയും നല്‍കാനാണ് ധാരണ. ഊര്‍ജ്ജം, വ്യാപാരം, ഔഷധ നിര്‍മ്മാണം, മെഡിക്കല്‍ ഉപകരണങ്ങള്‍, തൊഴിലവസരം തുടങ്ങി നിരവധി മേഖലകളിലും കരാറില്‍ ഒപ്പു വച്ചു. ഇന്ത്യയുടെ വികസനത്തില്‍ ജപ്പാന്‍ പ്രധാനപ്പെട്ട കണ്ണിയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.

രണ്ടു രാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും ജാപ്പനീസ് പ്രധാനമന്ത്രി പങ്കെടുത്തു. മോദിയെ ജ്യേഷ്ഠ    സഹോദരനാണെന്ന് വിശേഷിപ്പിച്ച  തകയ്ച്ചി ഇന്‍ഡോ പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേര്‍ന്നു നില്‍ക്കുമെന്നും വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.