വൈറ്റ് ഹൗസ് സമ്മർദ്ദത്തിനുവഴങ്ങി ഫിഫ; ബാലോഗന് അടുത്ത മത്സരത്തിനിറങ്ങും

ലോസ് ആഞ്ചലസ്:ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ യു.എസ്.എ.യുടെ ടോപ് സ്‌കോററായ ബലോഗന് ബോസ്‌നിയയ്‌ക്കെതിരായ മത്സരത്തിലാണ് റെഡ് കാർഡ് ലഭിച്ചത്.

ബോസ്‌നിയൻ താരം താരിക് മുഹാരെമോവിച്ചിനെ ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്ക് ശേഷം ബലോഗനെ പുറത്താക്കുകയായിരുന്നു.

ഇതോടെ ബെൽജിയത്തിനെതിരായ മത്സരം താരത്തിന് സ്വമേധയാ നഷ്ടമാകേണ്ടതാണ്. എന്നാൽ ഫിഫ അച്ചടക്ക സമിതിയുടെ 27-ാം വകുപ്പ് പ്രകാരം ഈ ശിക്ഷ താത്കാലികമായി മാറ്റിവയ്ക്കാൻ ഫിഫ തീരുമാനിക്കുകയായിരുന്നു.

ശരിയായ കാര്യം ചെയ്തതിനും വലിയൊരു അനീതി തിരുത്തിയതിനും ഫിഫയ്ക്ക് നന്ദിയെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്.

ട്രെയിനിങ്ങിന് പോകുന്നതിനിടെയാണ് യു.എസ്. ടീം ഈ വാർത്തയറിയുന്നത്. ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് വലിയ സന്തോഷം തോന്നിയെന്നും യു.എസ്. താരം ക്രിസ്റ്റ്യൻ പുലിസിച്ച് പറഞ്ഞു. ഫിഫയുടെ തീരുമാനത്തെ യു.എസ്. പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോയും പിന്തുണച്ചു.

ഫുട്‌ബോൾ ലോകത്തെ 99.9 ശതമാനം ആളുകളും ഇതൊരു അന്യായമായ ശിക്ഷയാണെന്നാണ് പറഞ്ഞതെന്നും, മുൻകാലങ്ങളിൽ ശിക്ഷ പിന്നീട് നടപ്പാക്കാൻ മാറ്റിവെച്ച ചരിത്രമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അതേസമയം വിഷയത്തിൽ ബെൽജിയം വലിയ പ്രതിഷേധമറിയിച്ചു. ഫിഫയുടെ തീരുമാനം അദ്ഭുതപ്പെടുത്തിയെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ബെൽജിയം ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.

ഫിഫയുടെ അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 66.4 പ്രകാരം ചുവപ്പുകാർഡ് കിട്ടുന്ന താരം അടുത്ത മത്സരം നിർബന്ധമായും മിസ് ചെയ്യണമെന്നാണ് നിയമമെന്നും അവർ ചൂണ്ടിക്കാട്ടി.

ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ 189 റെഡ് കാർഡുകൾ പിറന്നിട്ടുണ്ടെങ്കിലും, പുറത്താക്കപ്പെട്ടിട്ടും തൊട്ടടുത്ത മത്സരത്തിൽ വിലക്ക് നേരിടാതെ കളിക്കാൻ അനുവാദം ലഭിക്കുന്ന രണ്ടാമത്തെ താരം മാത്രമാണ് ബലോഗൻ. 1962-ൽ ബ്രസീലിന്റെ ഗാരിഞ്ചയ്ക്ക് ഇത്തരമൊരു ഇളവ് ലഭിച്ചിരുന്നെങ്കിലും അന്ന് ഇന്നത്തെ പോലെ ഓട്ടോമാറ്റിക് സസ്‌പെൻഷൻ നിയമങ്ങൾ ഇല്ലായിരുന്നു.

ഈ ലോകകപ്പിൽ റെഡ് കാർഡ് കണ്ട മറ്റ് 11 കളിക്കാർക്കും കൃത്യമായി വിലക്ക് ഏർപ്പെടുത്തിയ ഫിഫ, അമേരിക്കൻ താരത്തിന് മാത്രം എന്ത് അടിസ്ഥാനത്തിലാണ് ഇളവ് നൽകിയതെന്ന ചോദ്യം ഈ  സാഹചര്യത്തിൽ ശക്തമായി  ഉയരുന്നുണ്ട്.  വൈറ്റ് ഹൗസിന്റെ സമ്മർദ്ദത്തിന് ഫിഫ വഴങ്ങിയത് കായിക  പ്രേമികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.