പിണറായി ഇപ്പോഴും പവർഫുൾ, യഥാർത്ഥ വർഗ്ഗവഞ്ചകൻ എം.വി. ഗോവിന്ദൻ; പാർട്ടി സെക്രട്ടറിക്കെതിരെ കടുത്ത ഭാഷയിൽ ജി. സുധാകരൻ

ആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി മുതിർന്ന മുൻ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ ജി. സുധാകരൻ. തെറ്റ് പറ്റിയാൽ പാർട്ടി തിരുത്തണമെന്നും അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

മെമ്പർഷിപ്പ് പുതുക്കാതെ മാറിനിന്ന തന്നെ വർഗ്ഗവഞ്ചകനെന്ന് വിളിച്ച ഗോവിന്ദൻ തന്നെയാണ് യഥാർത്ഥ വർഗ്ഗവഞ്ചകനെന്നും, നേതൃസ്ഥാനത്തിരുന്ന് പാർട്ടിക്കെതിരെ പ്രവർത്തിക്കുന്ന ഗോവിന്ദന് പാർട്ടി സെക്രട്ടറി സ്ഥാനത്തിരിക്കാൻ നാണമില്ലേയെന്നും സുധാകരൻ ചോദ്യം ചെയ്തു. എല്ലാ തിരഞ്ഞെടുപ്പുകളിലും പാർട്ടിയെ തോൽപ്പിച്ച ഗോവിന്ദൻ പാർട്ടിയെ നയിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനെ താൻ വ്യക്തിപരമായി അക്ഷേപിക്കില്ലെന്ന് സുധാകരൻ വ്യക്തമാക്കി. പിണറായി വിജയന്റെ സ്നേഹം ഒരിക്കലും മറക്കില്ലെന്നും തങ്ങൾ തമ്മിൽ രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. “പിണറായി വിജയൻ ഇപ്പോഴും പവർഫുളാണ്, അദ്ദേഹത്തിന്റെ പവറിന് യാതൊരു പ്രശ്നവുമില്ല,” സുധാകരൻ കൂട്ടിച്ചേർത്തു.

എന്നാൽ മുൻപത്തെപ്പോലെയല്ല, ഇന്ന് പ്രതിപക്ഷ നേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ കൂടെ ആളില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും ജി. സുധാകരൻ നിരീക്ഷിച്ചു. മുൻപ് പിണറായി വിജയനെ സംരക്ഷിക്കാൻ തങ്ങളെപ്പോലെയുള്ളവർ കൂടെയുണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടാണ് അദ്ദേഹത്തിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.