തമിഴ്നാട്ടിലെ സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും പ്രവേശിക്കുന്നതിനും പരിപാടികൾ നടത്തുന്നതിനും വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ വിലക്കേർപ്പെടുത്തി. സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണമെന്ന് സർക്കാർ സർക്കുലറിൽ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനത്തിനുള്ളതാണെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കുള്ളതല്ലെന്നും ഊന്നിപ്പറഞ്ഞുകൊണ്ട്, രാഷ്ട്രീയ പാർട്ടി പ്രവർത്തകരും സ്വകാര്യ വ്യക്തികളും സർക്കാർ സ്കൂൾ ക്ലാസ് മുറികളിൽ പ്രവേശിക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.
ഔദ്യോഗിക സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്ന ജനപ്രതിനിധികൾക്ക് മാത്രമേ സ്കൂളുകളിലും ക്ലാസ് മുറികളിലും പ്രവേശിക്കാൻ അനുവാദമുള്ളൂവെന്ന് സ്കൂൾ വിദ്യാഭ്യാസ മന്ത്രി രാജ് മോഹൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.ക്ലാസ് മുറികൾ വിദ്യാഭ്യാസത്തിനായുള്ള ഇടങ്ങളാണെന്നും രാഷ്ട്രീയ നേതാക്കളെയോ വ്യക്തികളെയോ പുകഴ്ത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കായി അവ ഉപയോഗിക്കരുതെന്നും സർക്കുലറിൽ പറയുന്നു. “സ്കൂളുകൾ പഠനത്തിനുള്ള സ്ഥലങ്ങളാണ്, ആരെയും പുകഴ്ത്താനുള്ളതല്ല,” ജോസഫ് വിജയ് നേതൃത്വം നൽകുന്ന സർക്കാർ സർക്കുലറിൽ ഇവയൊക്കെ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയ സ്വാധീനത്തിൽ നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ, ക്ലാസ് മുറികൾക്കും സ്കൂൾ പരിസരങ്ങൾക്കും ഉള്ളിൽ രാഷ്ട്രീയ നേതാക്കളുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നതും നിരോധിക്കുകയുണ്ടായി .സർക്കുലർ പ്രകാരം, സർക്കാർ സ്കൂളുകളിൽ നടത്തുന്ന ഏത് പരിപാടിയും നിഷ്പക്ഷതയും വിദ്യാഭ്യാസപരമായ പ്രസക്തിയും പുലർത്തുന്നതായിരിക്കണം. സർക്കാർ സ്കൂളുകളിൽ പ്രോഗ്രാമുകളും പരിപാടികളും സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്ന് സർക്കാർ അറിയിച്ചു.
ഐഎസ്ആർഒയിൽ കൂട്ട രാജി തരംഗം വെറും “സ്വാഭാവിക പ്രക്രിയ മാത്രം” എന്ന് അധ്യക്ഷൻ; കൂട്ട പലായനത്തിനിടെ എൽവിഎം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫും പടിയിറങ്ങി


ശബരിമല സ്വർണക്കൊള്ള കേസ്: പി.എസ്. പ്രശാന്തും എ. അജികുമാറും ഇന്ന് കോടതിയിൽ







