തിരുവനന്തപുരം: പി.എസ്.സി.ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ക്രമക്കേട് ആരോപണങ്ങളില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷകളും അന്വേഷണ പരിധിയിലേക്ക്. പരമാവധി തെളിവുകള്‍ ശേഖരിച്ച് പഴുതടച്ച അന്വേഷണം നടത്താനാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കെ.എ.എസ് എഴുത്തുപരീക്ഷയെക്കുറിച്ചും നിയമനങ്ങളെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇതുവരെ കെ.എ.എസിലേക്ക് രണ്ട് ബാച്ചുകളിലായാണ് നിയമനം നടന്നിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും മുന്‍ ഭരണമുന്നണിയായ എല്‍.ഡി.എഫിന്റെ പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പ്രധാന ആരോപണം. ഇതിനായി പി.എസ്.സിയില്‍ പ്രത്യേക സെല്‍ തന്നെ പ്രവര്‍ത്തിച്ചിരുന്നതായും പരാതിയുണ്ട്.
കേരള പോലീസ് ജനറല്‍ എക്സിക്യൂട്ടീവ് വിഭാഗത്തില്‍ പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി നടത്തിയ രണ്ട് ഡിവൈ.എസ്.പിമാരുടെ നേരിട്ടുള്ള നിയമനവും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഉയര്‍ന്ന ശമ്പള സ്കെയിലിലുള്ള (63,700 1,23,700) ഈ തസ്തികയിലേക്ക് കഴിഞ്ഞ മെയ് 6നാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. നേരിട്ട് ഡിവൈ.എസ്.പിമാരാകുന്നവര്ക്ക് സര്‍വീസില്‍ ഐ.ജി റാങ്ക് വരെ എത്താന്‍ കഴിയുമെന്നതിനാല്‍, ഈ എഴുത്തുപരീക്ഷയിലും നിയമനപ്രക്രിയയിലും അട്ടിമറി നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതിനുപുറമേ, സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ ചീഫ് തസ്തികയിലേക്ക് നടന്ന എഴുത്തുപരീക്ഷയിലെ ക്രമക്കേടും അന്വേഷിക്കും. ഇതില്‍ പാളിച്ചകള്‍ സംഭവിച്ചതായി പി.എസ്.സി തന്നെ സമ്മതിച്ചിട്ടുള്ളതാണ്.
ഇരട്ട അന്വേഷണം: നേതൃത്വം നല്കാന് പ്രമുഖ ഉദ്യോഗസ്ഥന്
വിവാദങ്ങളില്‍ പി.എസ്.സി ബോര്‍ഡ് യോഗത്തിന്റെ തീരുമാനപ്രകാരം ആഭ്യന്തര വിജിലന്‍സ് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഓഫീസറും പോലീസ് സൂപ്രണ്ടുമായ എഫ്. സിനി ഡെന്നിസ്, ഡിവൈ.എസ്.പി ബൈജു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വകുപ്പുതല അന്വേഷണം നടക്കുന്നത്.
മറുഭാഗത്ത്, സംസ്ഥാനക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്നത് ഐ.ജി അജീദ ബീഗം ആയിരിക്കും.ക്രൈംബ്രാഞ്ച് മേധാവിയും എ.ഡി.ജി.പിയുമായ എച്ച്. വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എന്‍.ആര്.ഐ സെല്‍ എസ്.പി സക്കറിയ മാത്യു, െ്രെകംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈ.എസ്.പി ജി. അജയനാഥ് എന്നിവരും അംഗങ്ങളാണ്.
നിലവില്‍ പ്രാഥമിക അന്വേഷണമാണ് പുരോഗമിക്കുന്നത്. ഇതിനുശേഷം ആവശ്യമെങ്കില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനാണ് െ്രെകംബ്രാഞ്ച് ഉദ്ദേശിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ പി.എസ്.സി വിമുഖത കാണിച്ചാല്‍ കോടതി ഉത്തരവിലൂടെ മുന്നോട്ടുപോകാനും സംഘം ആലോചിക്കുന്നുണ്ട്.
ക്രൈംബ്രാഞ്ചാണ് കേസ് കൈകാര്യം ചെയ്യുന്നതെങ്കിലും, 1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17(എ) പ്രകാരമായിരിക്കും നടപടികള്‍. ഇത്തരത്തില്‍ അന്വേഷണം നടത്താനും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനും െ്രെകംബ്രാഞ്ചിന് നിയമപരമായ അധികാരമുണ്ട്. മുന്‍പ് ഏറെ വിവാദമായ കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന അഴിമതിക്കേസിലും െ്രെകംബ്രാഞ്ച് ഇതേ മാതൃകയിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


മലപ്പുറത്ത് നടുറോഡിൽ കാറിന് മുകളിലേയ്ക്ക് ബസ് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരു മരണം , മൂന്നു പേരുടെ നില ഗുരുതരം ; ബസ് രണ്ടായി പിളർന്നു







