എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത.

അച്ഛന് പിന്നാലെ മകൾ… അച്ഛന്റെ സിനിമകളിൽ ശബ്ദം കൊണ്ട് ശ്രദ്ധ നേടിയ കുഞ്ഞുതാരം… ‘എമ്പുരാൻ’ ശേഷം വീണ്ടും മൈക്കിന് മുന്നിലെത്തി പൃഥ്വിരാജിന്റെ മകൾ അലംകൃത.
അഭിനയത്തിന് പിന്നാലെ സംഗീതത്തിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് ഈ താരകുടുംബം.
ഇത്തവണ ഔദ്യോഗികമായി പിന്നണി ഗായികയായാണ് അല്ലിയുടെ പുതിയ ചുവടുവെപ്പ്.”സിനിമാ കുടുംബത്തിൽ സംഗീതപാരമ്പര്യം പുതിയതല്ല. പൃഥ്വിരാജിന്റെ സഹോദരപുത്രിയായ പ്രാർത്ഥന ഇന്ദ്രജിത്ത്  ഇതിനകം ശ്രദ്ധേയയായ പിന്നണി ഗായികയാണ്. ഇപ്പോൾ അലംകൃതയും ആ വഴിയിലേക്കുള്ള ചുവടുവെപ്പ് നടത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയ മേനോന്റെയും മകൾ പൃഥ്വിരാജ് നായകനായ “I, Nobody” എന്ന ചിത്രത്തിലെ “Circus”(സർക്കസ്) എന്ന ഗാനമാണ് 11-കാരിയായ അലംകൃത ആലപിച്ചിരിക്കുന്നത്. ഈ സന്തോഷവാർത്ത പൃഥ്വിരാജ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
റെക്കോർഡിംഗ് സ്റ്റുഡിയോയിൽ അലംകൃതയെ ആലിംഗനം ചെയ്ത് നിൽക്കുന്ന പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഗാനത്തിന് അവസരം നൽകിയ സംഗീതസംവിധായകൻ ജേക്സ് ബിജോയിയോട് പൃഥ്വിരാജ് പ്രത്യേകം നന്ദിയും അറിയിച്ചു. “ഈ ട്രാക്ക് അവളെ വിശ്വസിച്ച് ഏൽപ്പിച്ചതിന് നന്ദി, ജേക്സ് അങ്കിൾ” എന്നാണ് അദ്ദേഹം കുറിച്ചത്.
പ്രിയപ്പെട്ട ആലി, മമ്മയും ഡാഡയും നിന്റെ ആഗ്രഹങ്ങളെയും താല്പര്യങ്ങളെയും ഓർത്ത് ഒരുപാട് അഭിമാനിക്കുന്നു’ എന്ന് സോഷ്യൽ മിഡിയയിൽ കുറിച്ച് കൊണ്ടാണ് പൃഥ്വിരാജ് സർക്കസ് ഗാനം പുറത്തുവിട്ടത്…

സെബ ടോമി വരികളെഴുതി ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. അലംകൃതയെ ഐ,നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു. .

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.