എതിരാളികളല്ല, ഉറ്റ സുഹൃത്തുക്കൾ! സിആർ 7-ന്റെയും മെസ്സിയുടെയും പ്രിയപ്പെട്ടവരുടെ മനോഹര സൗഹൃദം.

ഫുട്ബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോയും, കളിക്കളത്തില്‍ ആവേശപ്പോരാട്ടമാണെങ്കില്‍ കളിക്കളത്തിന് പുറത്ത് കുടുംബങ്ങളുടെ സൗഹൃദമാണ്് ആഘോഷമാകുന്നത്. ലോകകപ്പ് ഫുട്ബോളില്‍ മെസ്സിക്കായി ആര്‍പ്പുവിളിക്കാന്‍ ഭാര്യ അന്റോണല്ല റൊക്കൂസയും ക്രിസ്റ്റിയാനോയ്ക്കായി ഭാര്യ ജോര്‍ജിന റോഡ്രിഗസും സ്റ്റേഡയങ്ങളിലെത്താറുണ്ട്. എന്നാല്‍ മെസ്സിയുടേയും റൊണാള്‍ഡോയുടെ ആരാധകരെപ്പോലെ പോരടിക്കാറില്ലിവര്‍. അടുത്തിടെ ജോര്‍ജിന അയച്ച സമ്മാനത്തിന്റെ ചിത്രങ്ങല്‍ അന്റോണെല്ല ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത് വൈറലായിരുന്നു.

യോഗയുടെ സാധനങ്ങള്‍ നിറച്ച ഒരു ബാസ്‌ക്കറ്റിന്റെ ചിത്രമാണ് അന്റോണെല്ല പോസ്റ്റ് ചെയ്തത്. വളരെ നന്ദി, ജോര്‍ജിന, എല്ലാം മനോഹരമാണ്. നിങ്ങള്‍ക്ക് വിജയാശംസകള്‍ എന്നും അന്റോണെല്ല കുറിച്ചു. അടുത്തിടെ ജോര്‍ജിന തുടങ്ങിയ സംരംഭമായ മിമോയില്‍ നിന്നുള്ള സാധനങ്ങളാണ് ജോര്‍ജിന അന്റോണെല്ലയ്ക്ക് അയച്ചത്. ഈ സൗഹൃദത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസുകാരിയാണ് ജോര്‍ജിന. ക്രിസ്റ്റിയാനോയ്ക്ക് അഞ്ച് മക്കളാണുള്ളത്. മൂത്ത മകന്‍ ക്രിസ്റ്റിയാനോ ജൂനിയറിന് 16 വയസാണ് പ്രായം. എന്നാല്‍ അവന്റെ അമ്മയാരാണെന്ന് ഇതുവരെ ക്രിസ്റ്റിയാനോ വെളിപ്പെടുത്തിയിട്ടില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച ഇരട്ടക്കുട്ടികളായ ഇവ മരിയയ്ക്കും മത്യാവുവിനും ഒമ്പത് വയസാണ് പ്രായം. എട്ട് വയസുകാരി അലാന മാര്‍ട്ടിനയും നാല് വയസുകാരി ബെല്ല എസ്മെറാള്‍ഡയുമാണ് ജോര്‍ജിനയില്‍ ക്രിസ്റ്റിയാനോയ്ക്ക് ജനിച്ച കുഞ്ഞുങ്ങള്‍.

ബെല്ലയ്ക്കൊപ്പം എയ്ഞ്ചല്‍ എന്നു പേരുള്ള ഇരട്ട ആണ്‍കുട്ടിയുണ്ടായിരുന്നു. പ്രസവത്തിലെ സങ്കീര്‍ണതകള്‍ കാരണം എയ്ഞ്ചലിന്റെ ജീവന്‍ നിലനിര്‍ത്താനായില്ല. ലയണല്‍ മെസ്സിയുടെ കുടുംബത്തില്‍ ഭാര്യ അന്റോനെല്ല റൊക്കൂസോയും മൂന്ന് ആണ്‍മക്കളായ തിയാഗോ, മാറ്റിയോ , സിറോ എന്നിവരുമാണ് ഉള്ളത്. അര്‍ജന്റീനയിലെ റൊസാരിയോയില്‍ ജനിച്ച ഇരുവരും ബാല്യകാല സുഹൃത്തുക്കളായിരുന്നു. 2017-ല്‍ വിവാഹിതരായ അവര്‍ നിലവില്‍ മിയാമിയിലാണ് താമസിക്കുന്നത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.