ലൊസാഞ്ചലസ്:പകരക്കാരൻ മിഖേൽ മെറീനോയുടെ ഗോളിൽ സമനിലയിൽ നിന്ന് കരകയറി ലോകചാംപ്യന്മാരായ സ്പെയിൻ. ബെൽജിയത്തെ തോൽപ്പിച്ച് (2–1) ലോകകപ്പ് സെമി ഫൈനലിൽ ഇടം നേടി. 88-ാം മിനിറ്റിലാണ് മിഖേൽ മെറീനോ സ്പെയിനിനായി വിജയഗോൾ നേടുന്നത്. പ്രീക്വാർട്ടറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ തകർത്ത ഇൻജുറി ടൈം ഗോൾ നേടിയ മെറീനോ, ബെൽജിയത്തിനെതിരെയും സ്പാനിഷ് ടീമിന്റെ ഹീറോയായി. മെറീനോയെ കൂടാതെ ഫാബിയാൻ റൂയിസാണ് സ്പെയിനിനായി സ്കോർ ചെയ്തത്. ബെൽജിയത്തിനായി ഷാർല ഡി കെറ്റെലാറെ ഗോൾ നേടി. ഈ ലോകകപ്പിൽ സ്പെയിൻ വഴങ്ങുന്ന ആദ്യ ഗോളാണിത്. ഈ ലോകകപ്പിൽ 650 ാം മിനിറ്റിലാണ് സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൻ ആദ്യ ഗോൾ വഴങ്ങിയത്. 2010 ൽ ലോകകപ്പ് ജയിച്ചതിനു ശേഷം ഇതാദ്യമായാണ് സ്പെയിൻ വീണ്ടും സെമിഫൈനലിൽ കടക്കുന്നത്.
പോലീസ് അടിച്ചമർത്തലിലും പിന്മാറാതെ പാറ്റകൾ; ഇന്നും പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്ന് CJP
ലമീൻ യമാൽ വലതുവിങ്ങിലൂടെ മുന്നേറി പെഡ്രോ പോറോയ്ക്ക് കൈമാറിയ പന്ത്, പെനാൽറ്റി ബോക്സിലേക്ക് നൽകിയ ക്രോസ് ഡാനി ഓൾമോ ഒറ്റ ടച്ചിൽ ഗോൾ ലക്ഷ്യമാക്കി ഷോട്ട് നൽകിയെങ്കിലും തിബോട്ട് കോർട്ട്വായി സേവ് ചെയ്യുകയായിരുന്നു. എന്നാൽ മത്സരത്തിൻറെ 30-ാം മിനിറ്റിൽ റീബൗണ്ടിലൂടെ ലഭിച്ച പന്ത് ഫാബിയാൻ റൂയിസ് വലയുടെ മുകളിലേക്ക് അടിച്ച് ഗോൾ നടുകയായിരുന്നു. തുടർന്ന് 41-ാം മിനിറ്റിലാണ് ബെൽജിയത്തിനായി സ്ട്രൈക്കർ ചാൾസ് ഡി കെറ്റെലെ സമനില ഗോൾ നേടിയത്. സെമിയിൽ ഫ്രാൻസാണ് സ്പെയിനിന്റെ എതിരാളികൾ.
കൊലപാതകം ആസൂത്രണം ചെയ്തത് ചേതൻ; സിയ ഒരു കോടി രൂപ കാമുകന് നൽകി; മരണത്തിന് 34 മിനിറ്റ് മുൻപും ഫോൺ വിളി









