ഇനിയൊരു സാഡ് റാപ്പാവാം! തരംഗമായി പ്ലൂട്ടോ’യിലെ ‘പോണാൽ പോട്ടും പോടാ’

മലയാള സിനിമാസ്വാദകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതാണ് നീരജ് മാധവിൻറെ സിനിമകളും പാട്ടുകളും. ഇപ്പോൾ തൻറെ പുതിയ ചിത്രമായ ‘പ്ലൂട്ടോ’ യിലെ സോങ്ങ് പുറത്തിറക്കിയിരിക്കുകയാണ് നീരജ്. നീരജ് മാധവ്, അൽത്താഫ് സലിം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ‘പോണാൽ പോട്ടും പോടാ’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. നീരജ് മാധവ് തന്നെയാണ് ഈ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും തയ്യാറാക്കിയിരിക്കുന്നത്. ആർസീ ആണ് ഗാനം നിർമിച്ചിരിക്കുന്നത്. റിഷ്ദാൻ അബ്ദുൾ റഷീദാണ് നൃത്തസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

നീരജ് മാധവ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അന്യഗ്രഹ ജീവിയായി എത്തുന്നത് അൽത്താഫ് സലീമാണ്. ഇവർക്കൊപ്പം അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമ, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്. ചിത്രം  ജൂലൈ 30-ന് തിയേറ്ററുകളിൽ എത്തും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.