ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ അന്ത്യകർമ്മ ചടങ്ങുകൾക്കിടയിൽ യുഎസ് നടത്തിയ വ്യോമാക്രമണം മിഡിൽ ഈസ്റ്റിൽ കടുത്ത യുദ്ധഭീതിയും ജനരോഷവും ഉയർത്തിയിരിക്കുകയാണ്. ഏറെ നാളായി തുടരുന്ന യുദ്ധക്കെടുതികൾക്കിടയിൽ ഉണ്ടായ ഈ പുതിയ യുഎസ് ആക്രമണത്തെ ഇറാൻ ജനത കടുത്ത ദേഷ്യത്തോടെയും നിരാശയോടെയുമാണ് കാണുന്നത്.
ഖമേനിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ ഒരു കോടിയിലധികം ജനങ്ങളാണ് തെരുവിലിറങ്ങിയത്. വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത വധഭീഷണി മുഴക്കുന്ന വലിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചിരുന്നു. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകവും നാടകീയവുമായ ദിവസങ്ങൾക്കാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനമായ ടെഹ്റാൻ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
അന്ത്യകർമ്മങ്ങൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതിനിടയിലാണ് ടെഹ്റാനെ വീണ്ടും ഞെട്ടിച്ചുകൊണ്ട് യുഎസിന്റെ വ്യോമാക്രമണം ഉണ്ടായത്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന വലിയ സംഘർഷമാണ് വിലാപയാത്രയ്ക്കിടയിലെ ഈ പുതിയ ആക്രമണത്തിന് വഴിതെളിച്ചത്.


“ചിരിക്കാൻ പോലും പേടിയാണ്”; തുടർച്ചയായ സൈറൺ ശബ്ദങ്ങൾക്കിടയിൽ നെഞ്ചിടിപ്പോടെ പ്രവാസികൾ, വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഗൾഫ് ഉരുകും!
പശ്ചിമേഷ്യയിൽ പുതിയ പ്രതിരോധ സമവാക്യം; തുർക്കിക്ക് എഫ്-35 നൽകാൻ ട്രംപ് ഭരണകൂടം







