ഈ വടിയും പിടിച്ച് ഇവിടെ നിൽക്കേണ്ട’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി!

ന്യൂഡൽഹി: മാധ്യമപ്രവർത്തകർക്ക് നേരെ ക്ഷുഭിതനായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിലെത്തിയപ്പോഴായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് തട്ടിക്കയറിയത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ തന്നെ പറയുമെന്നും, അതുവരെ നിങ്ങൾ ആരും ഇവിടെ ഈ വടിയും പിടിച്ചു നിൽക്കേണ്ടതില്ലകാത്തുനിൽക്കേണ്ടതില്ലെന്നുമാണ് പിണറായി പറഞ്ഞത്.

വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഉയർന്നുവന്ന ആഭ്യന്തര ഭിന്നതകളാണ് പിണറായി വിജയത്തിന്റെ അതൃപ്തിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ അദ്ദേഹത്തിന്റെ അതൃപ്തി നിലനിൽക്കുമ്പോഴും ഇ.പി. ജയരാജൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന് പിന്തുണയുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. എ.കെ. ബാലനും തോമസ് ഐസക്കും ഇന്ന് രാഗേഷിന്റെ നിലപാടിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. പാർട്ടിയിലെ ചേരിതിരിവും ആഭ്യന്തര തർക്കങ്ങളും രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു പെരുമാറ്റം ഉണ്ടായത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.