നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ റിലീസിന് ഒരുങ്ങുകയാണ്. ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസിലൂടെയാണ്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണിത്. അടുത്തിടെ, പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്കാരം നേടിയ ചിത്രം, വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമാണെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.
രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സിനിമയുടെ പശ്ചാത്തലം രാമേശ്വരമാണ്. വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ചിത്രീകരണത്തിനിടെ സംഭവിച്ചത് ? സൂപ്പർസ്റ്റാറിന്റെ മുഖത്ത് ശ്രീദേവി തുപ്പിയപ്പോൾ പൊട്ടിക്കരഞ്ഞ ഭാരതി രാജ ; ഷൂട്ടിംഗ് സെറ്റിലെ ആ സംഭവം പുറത്ത്
പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







