തിരുവനന്തപുരം : ജയിലിനെ വേദിയാക്കി വീണ്ടും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് ആർ.സുഗതൻ. കേരള ചരിത്രത്തിൽ ആദ്യമായി ഇങ്ങനെ ഒരു കീഴ്വഴക്കം നടന്നിരിക്കുന്നു.
മുൻപ് ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കിയതിനാലാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കോർപറേഷനിൽ 20 കൗൺസിലർമാർ ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നിരുന്നു. ദൈവങ്ങളുടെയും ബലിദാനികളുടെയും ഭാരതാംബയുടെയും നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതാണ് അസാധുവാക്കാൻ കാരണമായത്.
തുടർന്ന് സുഗതൻ ഒഴികെയുള്ള കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ കാപ്പാ കേസിൽ ജയിലില്‍ ആയതോടെയാണ് സുഗതന് വിയ്യൂരിൽനിന്നും പുനഃസത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. കാപ്പ കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്ന് വട്ടിയൂർക്കാവ് പൊലീസ് ജൂൺ 9 നാണ് വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതനെ അറസ്റ്റ് ചെയ്തത്. ജാമ്യം തേടിയെങ്കിലും കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. തുടർന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുഗതന് അനുകൂല ഉത്തരവുണ്ടായത്.
അതേസമയം, തടവിൽ ഇളവു നൽകാൻ കഴിയില്ലെന്ന കാപ്പ ഉപദേശക സമിതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സത്യപ്രതിജ്ഞ നടത്തിയ ശേഷമുള്ള 6 മാസം നടത്തുന്ന കൗൺസിൽ യോഗങ്ങളിൽ സുഗതനു പങ്കെടുക്കാൻ കഴിയുമോയെന്ന് ആശങ്കയുണ്ട്.
6 മാസത്തേക്ക് അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മേയർക്ക് സുഗതൻ കത്ത് നൽകിയിട്ടുണ്ട്. തക്കതായ കാരണമുണ്ടെങ്കിൽ മേയർക്ക് അവധി അനുവദിക്കാമെന്ന് കേരള മുനിസിപ്പൽ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അതിനാൽ സുഗതന്റെ അപേക്ഷ നിയമോപദേശത്തിനായി വിട്ടിരിക്കുകയാണെന്നും കോർപറേഷൻ അധികൃതർ അറിയിച്ചു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


സീനിയറെ വളഞ്ഞു വച്ച് തല്ലുന്നത് കണ്ട് ഓപ്പറേഷന് ഇറങ്ങിയ കണ്ണൂരിലെ എ എസ് പി; അമിത് ഷായ്ക്കു പോലും വഴങ്ങിയില്ല; ബി എസ് എഫിനെ നയിക്കുമ്പോള്‍ പാകിസ്ഥാനെ പോലും വിറപ്പിച്ചു; കപ്പിനും ചുണ്ടിനുമിടയില്‍ വിരല്‍ത്തുമ്പില്‍ നിന്ന് ചോര്‍ന്ന ഡിജിപി പദം: യാത്ര പറഞ്ഞ് നിഥിന് അഗര്‍വാള്‍ ഐ.പി.എസ്; 37 വര്‍ഷത്തെ നിര്‍ഭയ സര്‍വീസ്; വിരമിക്കുന്നത് രമണ്‍ ശ്രീവാസ്തവയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ സര്‍വീസുണ്ടായിരുന്ന ഐപിഎസുകാരന്







