ന്യൂഡൽഹി : സ്ത്രീയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റുന്നതും ശരീരത്തിൽ അനുചിതമായി സ്പർശിക്കുന്നതും പീഡനശ്രമമായി കണക്കാക്കാനാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യത്തെ എല്ലാ ഹൈക്കോടതികൾക്കും ജില്ലാ കോടതികൾക്കും സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾക്കും നിയമ വകുപ്പുകൾക്കും പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
സമാനമായ വിധിയിലൂടെ ശ്രദ്ധ നേടിയ അലഹാബാദ് ഹൈക്കോടതിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതി ഈ വിഷയം സ്വമേധയാ ഏറ്റെടുത്തത്. സ്ത്രീകളുടെ ശരീരത്തിൽ സ്പർശിക്കുന്നതും വസ്ത്രത്തിന്റെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകില്ലെന്നായിരുന്നു അലഹാബാദ് ഹൈക്കോടതി വിധി.
സമാനവിധികൾ ഇപ്പോഴും ആവർത്തിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക ശോഭ ഗുപ്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം നടപടികൾ സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും എന്നാൽ പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമായിരുന്നു പട്ന ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു പീഡനക്കേസിലെ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ഈ പരാമർശം.
ജഡ്ജിമാരുടെ ഭാഗത്തുനിന്നുള്ള ഇത്തരം നിരീക്ഷണങ്ങൾ ആവർത്തിക്കാതിരിക്കാൻ വ്യക്തമായ മാർഗരേഖ ആവശ്യമാണെന്നാണ് സുപ്രീം കോടതിയുടെ നിലപാട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


അതിനിര്‍ണ്ണായകമായത് ബിശ്വനാഥ് സിന്‍ഹയുടെ നിലപാട്; സസ്പെന്ഷന് ഉത്തരവില്‍ ചീഫ് സെക്രട്ടറിയുടെ ‘കടുകട്ടി’ ഭാഷ; അജിത് കുമാറിന് വന്‍ കുരുക്ക്; ക്രിമിനല്‍ കേസുകളിലേക്കും നീളും







