ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ എൻഡിഎ യോഗം ഇന്ന് ചേരും. ജൂലൈ 20 മുതൽ ഓഗസ്റ്റ് 13 വരെയാണ് ഇത്തവണത്തെ വർഷകാല സമ്മേളനം.
വനിതാ സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനാ (131-ാം ഭേദഗതി) ബില്ലിനൊപ്പം ഏപ്രിൽ 16ന് ലോക്സഭയിൽ അവതരിപ്പിച്ച ഡീലിമിറ്റേഷൻ ബിൽ 2026 ആണ് സമ്മേളനത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നാകുക. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം (360 എംപിമാരുടെ പിന്തുണ) ഉറപ്പാക്കിയശേഷം മാത്രമേ ബിൽ വീണ്ടും അവതരിപ്പിക്കൂ എന്നാണ് സൂചന.
ലോക്സഭാ സീറ്റ് പുനർവിഭജനവുമായി ബന്ധപ്പെട്ട ഈ ബില്ലിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. സഖ്യകക്ഷികളുടെ പിന്തുണ ഏകോപിപ്പിക്കാനും, സമ്മേളനത്തിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന ബില്ലുകൾ സംബന്ധിച്ച പൊതു നിലപാട് രൂപീകരിക്കാനുമാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നത്.
ജൂലൈ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ എൻഡിഎ പാർലമെന്ററി പാർട്ടി യോഗവും ചേരാനിരിക്കുകയാണ്. ഇരു യോഗങ്ങളും വർഷകാല സമ്മേളനത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമാണ്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


₹1000 കോടിയുടെ അന്തർസംസ്ഥാന ലഹരി റാക്കറ്റ് പൊളിഞ്ഞു; 12 കോടി മയക്കുമരുന്ന് ഗുളികകൾ പിടിയിൽ, കൊച്ചിയിൽ 2 പേർ അറസ്റ്റിൽ







