തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച ചോദ്യത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.ഇല്ലാത്ത ഒരു പ്രശ്നം എന്തിനാണ് ചർച്ചചെയ്യുന്നതെന്നും കേരളത്തിന്റെ ചരിത്രത്തിൽ ഇന്നുവരെ ഇങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നതെന്നും താൻ മുമ്പ് പറഞ്ഞതുതന്നെയാണ് ഇപ്പോഴത്തെയും നിലപാടെന്നും പിണറായി വ്യക്തമാക്കി.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഇനിയും കാണുമെന്നും തമ്മിൽ കാണുന്നതിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐക്ക് വാശിയില്ലെന്ന് ബിനോയ് വിശ്വം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. എന്നാൽ, എൽഡിഎഫിനകത്ത് വോട്ടെടുപ്പിൽ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ലെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.’സിപിഐയുടെ വാതിൽ എല്ലാക്കാലത്തും ചർച്ചയ്ക്കായി തുറന്നുവെച്ചിരിക്കും. സിപിഎമ്മിനെ കുറ്റപ്പെടുത്തില്ല, ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷി അവരാണ്. ആ ബോധ്യം ഞങ്ങൾക്കുണ്ട്. വോട്ടെടുപ്പിലൂടെ എൽഡിഎഫിലെ പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. നിലപാട് പറയുന്നതുകൊണ്ട് മാത്രം ഞങ്ങൾ ആരെയും ശത്രുവായി കാണില്ല. രാഷ്ട്രീയപ്രശ്നം രാഷ്ട്രീയമായി തീർക്കണം’, ബിനോയ് വിശ്വം പറഞ്ഞു.
നേരത്തെ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട വിഷയം തീർന്നു എന്നായിരുന്നു പിണറായി വിജയൻ പറഞ്ഞത്. എന്നാൽ ഇന്ന്, ആ വിഷയത്തിൽ ആര് വിട്ടുവീഴ്ച ചെയ്യണം എന്നാണ് പറയുന്നത് എന്നാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഡി. രാജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വൈദ്യുതി ഉപഭോഗം ഉയരുന്നു: ഇന്ന് മുതൽ ജനങ്ങൾ ഇരുട്ടിലാണ്
അക്കാര്യത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോഴാണ് കടുത്ത സ്വരത്തിൽ പ്രതിപക്ഷ നേതാവ് മറുപടി നൽകിയത്. ‘എന്ത് വിട്ടുവീഴ്ചയാണ് ഇതിൽ വേണ്ടത്? കേരളത്തിൽ ഏതെങ്കിലും കാലത്ത് ഇത്തരം ഒരു പ്രശ്നം ഉണ്ടായിട്ടുണ്ടോ? ഇല്ലാത്ത ഒരു പ്രശ്നം ചർച്ചചെയ്യണം എന്നുപറഞ്ഞാൽ എന്ത് ചർച്ചയാണ് വേണ്ടത്?’, അദ്ദേഹം ചോദിച്ചു. ബിനോയ് വിശ്വവുമായി ഇനിയും കൂടിക്കാഴ്ച നടത്തുമെന്നും ചർച്ചകൾ തുടരുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ജീവിക്കാൻ ഒരൊറ്റ വഴി മാത്രം; ഗതികെട്ട് കെ.എസ്.ആർ.ടി.സി ടയറിന് മുന്നിൽ കിടന്ന് സ്വകാര്യ ബസ് ഉടമ; ഉപ്പുതറയിലെ നാടകീയ പ്രതിഷേധം







