ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിലെ സൂത്രധാരനെന്ന് സംശയിക്കുന്ന സഞ്ജീവ് മുഖിയയ്ക്ക് ബിബിഐയുടെ ക്ലീൻ ചീറ്റ്. തുടക്കത്തിൽ ബീഹാർ പൊലീസ് എഫ്ഐആറിൽ പ്രതി ചേർത്തിരുന്നെങ്കിലും സമഗ്രമായ അന്വേഷണത്തിൽ സഞ്ജീവ് മുഖിയക്കെതിരെയുള്ള കുറ്റാരോപണം സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ സാധിച്ചില്ലെന്ന് സിബിഐ വ്യക്തമാക്കി.
എന്നാൽ മറ്റ് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ നിലവിൽ ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.2024-ൽ ബീഹാർ പൊലീസാണ് ചോദ്യപേപ്പർ ചോർച്ച കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്. പിന്നീട് ഈ കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. മറ്റുചില ചോദ്യപേപ്പർ കേസുകളിൽ സഞ്ജീവ് മുഖിയ ഉൾപ്പെട്ടതായി കണ്ടെത്തിയതിനാൽ ഈ കേസിലും പങ്കുണ്ടാകുമെന്നായിരുന്ന കരുതിയിരുന്നത്. ഇതോടെയാണ് ബീഹാർ പൊലീസ് ഇയാളെ പ്രതിചേർത്തത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
You May Also Like
ദേശീയപാതയിലെ ഗർത്തം: ജലഅതോറിറ്റിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് വെളിപ്പെടുത്തൽ; അഞ്ചിടങ്ങളിൽ വൻ അപകടസാധ്യത.
ദേശീയപാതയിലെ ഗർത്തം: ജലഅതോറിറ്റിയുടെ മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് വെളിപ്പെടുത്തൽ; അഞ്ചിടങ്ങളിൽ വൻ അപകടസാധ്യത.


“പ്രധാനമന്ത്രി കസേര വിട്ട് ഇൻഫ്ലുവൻസർ ആയിക്കോളൂ”; മോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ, വീണ്ടും വലിയ പ്രക്ഷോഭത്തിന് മുന്നറിയിപ്പ്







