ന്യൂയോർക്ക്:ഇറാനുമായുള്ള ആയുധ ഇടപാടുകളുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ലംഘിച്ചാൽ അത് അവർക്ക് ദോഷംചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ട്രംപ് ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്.
ഒരു കോടി ജനങ്ങൾ അണിനിരന്ന വിലാപയാത്രക്കിടെ വ്യോമാക്രമണം! ട്രംപിനെതിരെ പ്രതിഷേധവുമായി ഇറാൻ ജനത
ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നത് ഈ രണ്ട് രാജ്യങ്ങൾക്കും ദോഷകരമാകുമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ നടന്ന ആക്രമണങ്ങളിൽ റഷ്യയോ ചൈനയോ ഇറാനെ സഹായിക്കുന്നുണ്ടോ എന്ന് യുഎസ് അന്വേഷിക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്താവന വരുന്നത്.
യുഎസിനെതിരായ യുദ്ധത്തിൽ ഇറാനെ ആയുധം നൽകി സഹായിക്കില്ല എന്ന് ഇരുനേതാക്കളും നൽകിയ ഉറപ്പ് താൻ വിശ്വസിക്കുന്നതായി ട്രംപ് സോഷ്യൽമീഡിയയിൽ കുറിച്ചു. ‘ഇറാന്റെ കാര്യത്തിൽ പലപ്പോഴും ആളുകൾ സംസാരിക്കുന്ന രണ്ട് പ്രധാന രാജ്യങ്ങൾ, എന്റെ അഭിപ്രായത്തിൽ, ഇതിൽ പങ്കാളികളല്ല. അക്കാര്യം അവർ എനിക്ക് വാക്കുനൽകിയിട്ടുള്ളതാണ്. ഇനി, അവർ അങ്ങനെ ചെയ്യുകയാണെങ്കിൽ, അത് അവക്ക് ദോഷമുണ്ടാക്കും’, ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.


ഇന്ധനക്ഷാമത്തിന് കാരണം യുക്രൈൻ ആക്രമണമെന്ന് പുതിൻ; ഒടുവിൽ സമ്മതിച്ച് റഷ്യ.







