ആലപ്പുഴ:ഇത്തവണത്തെ നെഹ്റു ട്രോഫി ജലമേളയുടെ നടത്തിപ്പ്, കലൂർ സ്റ്റേഡിയത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് അപകടമുണ്ടായ പരിപാടി സംഘടിപ്പിച്ച ഓസ്കാർ ഇവന്റ്സ് എന്ന വിവാദ ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകാനാണ് ആലോചന . കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാണ് കമ്പനിയെ കൊണ്ടുവന്നത് എന്നതാണ് ആരോപണം. എതിര്‍പ്പ് മറികടന്ന് ഓസ്കാര്‍ ഇവന്റ്സിന് കരാര്‍ നല്‍കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
പരിപാടിയുടെ സജ്ജീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ക്ക് ഇഷ്ടപ്പെടുകയും കരാര്‍ ഓസ്കാറിന് തന്നെ നല്കാന് ഏകദേശ ധാരണയാവുകയും ചെയ്തു. ഇതിനിടെയാണ് എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എതിര്‍പ്പുയര്‍ന്നത്. ഇതോടെ പ്രതിഷേധം ശക്തമായി.
ഇറിഗേഷന്‍ വകുപ്പിന് കീഴിലുള്ള എല്ലാ ജോലികളും ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നല്‍കാനാണ് തീരുമാനം. വിവാദ കമ്പനിക്ക് തന്നെ കരാര്‍ നല്കാന് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട തീയതി അറിയിപ്പില്ലാതെ നീട്ടി നല്‍കിയതായും ആരോപണമുണ്ട്. ഇതോടെ ജില്ലാ കലക്ടറും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും ആരോപണ മുനയിലായി. എന്നാല്‍ ഇതുസംബന്ധിച്ച് ഇതുവരെ പ്രതികരിക്കാന്‍ ജില്ലാ കലക്ടര്‍ ഷാജി വി നായര്‍ തയ്യാറായിട്ടില്ല.
ഇന്ന് കേരളം ഉണർന്നത് മഴയിൽ വിറങ്ങലിച്ച് ; 2018 ആവർത്തിക്കുമോ? മഴയ്ക്കും ഉരുൾപൊട്ടലിനും കാരണം ഇതൊക്കെ!


മഴയെപ്പോലും തോൽപ്പിച്ച് ചെന്നിത്തലയുടെ ആ നീക്കം; 5000-ത്തിലധികം അറസ്റ്റിലേക്ക് നയിച്ച ആ ‘തൂഫാൻ’ എന്തായിരുന്നു?







