ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരായി നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്ക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റിൽ പുതിയ ചോദ്യപേപ്പർ ചോർച്ച വിരുദ്ധ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെയാണ് രാഹുൽ ആരോപണം ഉന്നയിച്ചത്.’ആഭ്യന്തര മന്ത്രി നമ്മുടെ വിദ്യാർത്ഥികളെ വെടിവെക്കാൻ ഉത്തരവിട്ടു.
അദ്ദേഹം നമ്മുടെ വിദ്യാർത്ഥികളുടെ ദേഹത്ത് പെല്ലറ്റുകൾ നിറച്ചു. ഇന്ത്യയിലെ വിദ്യാർത്ഥികളെ വെടിവെക്കാൻ അദ്ദേഹം ഉത്തരവിട്ടു.’ ബുധനാഴ്ച ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചു.വിദ്യാർത്ഥികൾക്കെതിരെ ബലപ്രയോഗം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉത്തരവിട്ടതായുള്ള ഈ ആരോപണം ലോക്സഭയിൽ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കി. ആരോപണങ്ങളെ സാധൂകരിക്കാൻ കോൺഗ്രസ് നേതാവിന്റെ പക്കൽ എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചാണ് ബിജെപി നേതാക്കൾ ബഹളമുണ്ടാക്കിയത്.
മുത്തങ്ങ സമരം: പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 22 പേർ കുറ്റക്കാർ, 35 പേരെ വെറുതെവിട്ടു ; 23 വർഷത്തിന് ശേഷമുള്ള വിധി!


പ്രണയാഭ്യർഥന നിരസിച്ചതിന് പിന്നാലെ ആക്രമണം; തമിഴ്നാട്ടിൽ 11-ാം ക്ലാസ് വിദ്യാർഥിനിയെ കഴുത്തറുക്കാൻ ശ്രമം







