തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് 8 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ അമേരിക്കൽ മലയാളികൾ നടത്തുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനമെന്ന് വി.വി. രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫിലാഡൽഫിയയിലെ സമ്മേളനത്തിന് ശേഷം ടെക്സസ്, വാഷിങ്ടൺ ഡി.സി, ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തുമെന്നും മേയർ അറിയിച്ചു.
ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് നൈറ്റിലും മേയർ പങ്കെടുക്കും. ഈ പരിപാടിയിൽ വച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ പ്രാധാന്യവും,സാധ്യതകളും ചർച്ച ലോകപ്രശസ്ത ക്യാൻസർ വിദഗ്ദ്ധൻ ഡോ:എം വി പിള്ള ഉൾപ്പെടെയുള്ള പ്രമുഖ വൃക്തികളുമായി ചെയ്യും. തിരുവനന്തപൂരം കോർപ്പറേഷന്റെ വികസന രംഗത്ത് അമേരിയ്ക്കൻ മലയാളി സമൂഹത്തിന്റെ സഹകരണവും, അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വിവി രാജേഷ് പറഞ്ഞു. ഓഗസ്റ്റ് പത്തിനാണ് മേയർ തിരിച്ചെത്തുക. ഈ ദിവസങ്ങളിൽ ഡെപ്യൂട്ടിമേയർ ജിഎസ് ആശാനാഥിന്ന് മേയറുടെ ചുമതല കൈമാറിയിട്ടുണ്ട്.
എട്ട് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം മേയർ വിവി രാജേഷ് ഇന്ന് അമേരിക്കയിലേക്ക്, വിവിധ സിറ്റികളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്തും
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിൽ







