ഇടുക്കിയിൽ ജലനിരപ്പ് ഉയരുന്നു ; നാല് അണക്കെട്ടുകൾ തുറന്നു, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിൽ

Idukki dams opened as water levels rise amid heavy rain.

ഇടുക്കി : ഇടുക്കി ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നാല് അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകളാണ് തുറന്നത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് 9 അടി വെള്ളം കൂടിയിട്ടുണ്ട്. നിലവിൽ 2339.62 അടിക്ക് മുകളിലാണ് ഇടുക്കിയിലെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം ഇത് 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്.

ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശന വിലക്കും രാത്രി യാത്ര നിരോധനം തുടരുകയാണ്. കുമളി പൂപ്പാറ സംസ്ഥാന പാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചു നീക്കുന്ന പണികൾ അവസാന ഘട്ടത്തിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അലർട്ട് തുടരുകയാണ്. കല്ലാർകുട്ടി, കല്ലാർ , പാംബ്ല , മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം ഇല്ല .രാത്രി യാത്ര നിരോധനവും തുടരുന്നു. പല ഇടങ്ങളിലും ശക്തമായ കാറ്റ് വീശി. ഇടുക്കിയിൽ ഇന്നലെ മാത്രം 14 വീടുകൾ തകർന്നു . 7 ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് ഉള്ളത്.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.