ഇൻട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ ? 40 കോമണേഴ്സ്, 21 ദിവസം; ബിഗ് ബോസ് പുതിയ അ​ഗ്നിപരീക്ഷ പ്രൊമോയിൽ ട്വിസ്റ്റുകൾ ; പുതിയ മുഖം.. പുതിയ കഥ…പക്ഷേ വഴി എളുപ്പമല്ല!

Bigg Boss Malayalam Season 8 Agnipariksha promo featuring contestants.

ബിഗ് ബോസ് മലയാളം സീസൺ 8ന് മുന്നോടിയായി നടക്കുന്ന പ്രീ ഷോയായ ‘അഗ്നിപരീക്ഷ’യുടെ പുതിയ പ്രൊമോ പുറത്തിറങ്ങി.  അ​ഗ്നിപരീക്ഷയിൽ ജഡ്ജസുകളായി എത്തുന്ന അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരുടെ പ്രൊമോയാണ് പുറത്തുവന്നിരിക്കുന്നത്. ഒപ്പം മോഹൻലാലും എത്തുന്നുണ്ട്. ഒഡിഷനുകളിലൂടെ തെരഞ്ഞെടുത്ത 40 കോമണേഴ്സായ മത്സരാർത്ഥികളാണ് അ​ഗ്നിപരീക്ഷയിൽ പങ്കെടുക്കുന്നത്. 21 എപ്പിസോഡുകളായിരിക്കും ഉണ്ടാകുക. ഒപ്പം പ്രേക്ഷകർക്ക് വോട്ടിം​ഗ് ഫെസിലിറ്റിയും ഉണ്ടായിരിക്കുന്നതാണ്.

വളരെ സ്റ്റൈലിഷും എൻ​ഗേജിങ്ങും ആയിട്ടുള്ള തരത്തിലാണ് പ്രൊമോ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. മാസ് ആൻഡ് ക്ലാസി ലുക്കിൽ അഖിൽ മാരാർ, രഞ്ജിനി ഹരിദാസ്, റിയാസ് സലീം എന്നിവരും എത്തുന്നുണ്ട്. ഒപ്പം തീപ്പൊരി ഡയലോ​ഗുകളും.

“ബി​ഗ് ബോസിലേക്കുള്ള ഈ വാതിൽ തുറക്കാൻ ധൈര്യമുള്ള ആരൊക്കെ ഉണ്ട്? 40 സാധാരണക്കാർ, 21 ദിവസം. ബി​ഗ് ബോസിൽ എത്തുന്ന സാധാരണക്കാരെ കാത്തിരിക്കുന്ന ആദ്യ കടമ്പയാണ് അ​ഗ്നിപരീക്ഷ എന്ന ഷോ. ഈ യുദ്ധം ജയിക്കുന്ന ഒന്നോ അതിലധികമോ സാധാരണക്കാർ ആയിരിക്കും ഇത്തവണ ബി​ഗ് ബോസിലേക്ക് എത്തുക. തീക്കളിയാണ്. അത്ര എളുപ്പമല്ല. ബി​ഗ് ബോസ് പോലെ തന്നെ ടഫ് ആണ്, അ​ഗ്നിപരീക്ഷയും. ഞങ്ങളും നിങ്ങളും കൂടി ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നത് ഏറ്റവും മികച്ച മത്സരാർത്ഥികളെ ആയിരിക്കും. യെസ് ദ ബെസ്റ്റ് ദ ബെസ്റ്റ്. ഇനി ഈ ഷോ കാണാതെ ബി​ഗ് ബോസ് കാണുന്നവരോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളൂ. ഇൻട്രോ കാണാതെ ക്ലൈമാക്സ് കണ്ടിട്ട് കാര്യമുണ്ടോ? ടഫ് ആയിരിക്കും. ഇല്ലെങ്കിൽ ഞങ്ങൾ ടഫ് ആക്കും. ഇത്തവണ തീപ്പൊരി പാറും. ഇല്ലെങ്കിൽ ഞങ്ങൾ പാറിക്കും”, എന്നാണ് ഇവർ പറയുന്ന സംഭാഷണം.

പിന്നാലെയാണ് മോഹന്‍ലാല്‍ വരുന്നത്. ‘കാല് പൊള്ളാതെ തീയിലൂടെ നടക്കാന്‍ കഴിയുമോ? ഒറ്റയ്ക്ക് നിന്ന് തളരാതെ പൊരുതാന്‍ കഴിയുമോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു അഗ്നിപരീക്ഷയാണ്. അതേ, സാധാരണക്കാരില്‍ നിന്ന് അടുത്ത ബിഗ് ബോസ് താരത്തെ തേടി ഒരു അഗ്നിപരീക്ഷ’, എന്ന മോഹന്‍ലാല്‍ ഡയലോഗോടെ പ്രൊമോ അവസാനിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും കോമണേഴ്സിന് ചെറുതല്ലാത്ത കടമ്പകള്‍ തന്നെ അഗ്നിപരീക്ഷയില്‍ താണ്ടേണ്ടി വരുമെന്നത് പ്രൊമോ തന്നെ സൂചന നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 15ന് അഗ്നിപരീക്ഷ ആരംഭിക്കും.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.