തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള വിവാദങ്ങൾ കത്തിക്കയറുകയാണ്. ഇതിനിടെ വി ഡി സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും പല നേതാക്കളും മുന്നോട്ട് വന്നിട്ടുണ്ട്.
ഇപ്പോഴിതാ, വിഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. “അതിലെന്താണ് കുഴപ്പമുള്ളതെന്ന് ചോദിച്ച മന്ത്രി ഏറ്റവും കൂടുതൽ ഹെലികോപ്റ്റർ യാത്രകൾ നടത്തിയത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാറിലോ ട്രെയിനിലോ യാത്ര ചെയ്യുമ്പോൾ ലക്ഷ്യസ്ഥാനത്ത് എത്താൻ വൈകുന്ന സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള ആവശ്യങ്ങൾക്കായി ഹെലികോപ്റ്റർ ഉപയോഗിക്കുന്നതെന്നും ഇതിൽ എന്ത് തെറ്റാണുള്ളതെന്നും മുരളീധരൻ ചോദിച്ചു.
മുൻ സർക്കാർ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഹെലികോപ്റ്റർ ഉപയോഗിച്ചപ്പോൾ തങ്ങൾ പരാതിപ്പെട്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. സർക്കാർ വാടകയ്ക്കെടുത്തിട്ടുള്ള ഹെലികോപ്റ്റർ സ്വകാര്യ ആവശ്യത്തിന് മുഖ്യമന്ത്രി വിഡി സതീശൻ ഉപയോഗിച്ചുവെന്ന് മുൻ മന്ത്രി എംബി രാജേഷാണ് വിമർശിച്ചത്.
പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹെലികോപ്റ്റർ ധൂർത്ത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സതീശൻ നടത്തിയ ആരോപണങ്ങളാണ് വിമർശനങ്ങൾക്ക് പിന്നിൽ.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ഫുട്ബോൾ ഫൈനൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു







