‘റോമാനഗരം കത്തുമ്പോൾ ചക്രവർത്തി വീണ മീട്ടി, ഇവിടെ കോഴിക്കാൽ കടിക്കുന്നു; ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്’പിണറായിയെ മുഖ്യമന്ത്രി മാതൃകയാക്കണം’

ഇടുക്കി: സംസ്ഥാനം മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി . തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

‘റോമാനഗരം കത്തിയെരിഞ്ഞപ്പോൾ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാൽ കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്’- എന്നാണ് എംഎം മണി ഫേസ്ബുക്കിൽ കുറിച്ചത്. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘കഴുത്തറ്റം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോൾ അവർക്ക് മുകളിലേക്ക് ഡാം തുറന്നുവിട്ട ഒരാൾ ഉണ്ടായിരുന്നു’,​ ‘ ഒരു മഴ പെയ്താൽ ഒരാഴ്ച പട്ടിണി കിടക്കുന്ന ക്യാപ്റ്റനെ മിസ്സ്‌ ചെയ്യുന്നു’ – ഇങ്ങനെ പോകുന്നു കമന്റുകൾ.

മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസൽ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസൽ ബഫാഖിയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങൾ.അതേസമയം, സ്വകാര്യ ആവശ്യത്തിനായി മുഖ്യമന്ത്രി ഹെലികോപ്ടർ യാത്ര നടത്തിയതോടെ വി ടി ബൽറാം എംഎൽഎയുടെ 2019ലെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ സർക്കാർ ഹെലികോപ്ടർ വി ഡി സതീശൻ ഉപയോഗിച്ചുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് വിടി ബൽറാമിന്റെ പോസ്റ്റും ചർച്ചയ്ക്ക് വഴിവച്ചിരിക്കുന്നത്.

 

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.