നാടിനെ നടുക്കിയ പ്രകൃതിദുരന്തത്തിന്റെ വേദന പങ്കുവെക്കുന്നതോടൊപ്പം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ചും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇപ്പോഴത്തെ പ്രവർത്തിയെക്കുറിച്ചും തുറന്നുപറയുകയാണ് മുതിർന്ന രാഷ്ട്രീയ നേതാവ് പി.സി. ജോർജ്. മംഗളംടീവിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പൂഞ്ഞാർ പയ്യാനിത്തോട്ടത്തിൽ ഉരുൾപൊട്ടി അമ്മയും മകനും ദാരുണമായി മരണപ്പെട്ട സംഭവസ്ഥലത്തുനിന്നുമാണ് പി.സി. ജോർജ് സംസാരിച്ചത് .
മരിച്ചവരുടെ കുടുംബത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പുറത്തേക്കിറങ്ങിയ അദ്ദേഹം, പൂഞ്ഞാറിലുണ്ടായത് സാധാരണ മണ്ണൊലിപ്പല്ലെന്നും ശാസ്ത്രലോകത്തിന് പോലും പ്രവചിക്കാൻ കഴിയാത്ത പ്രകൃതിയുടെ മേഘവിസ്ഫോടനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താനൊരു ബിജെപിക്കാരനായതുകൊണ്ട് പുതിയ സർക്കാരിനെ അനാവശ്യമായി കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നു . പ്രകൃതിദുരന്തങ്ങൾക്ക് ശേഷം അവരെ സംരക്ഷിക്കാനും മറ്റു ജീവിച്ചിരിക്കുന്നവർക്ക് വേണ്ടവിധത്തിൽ സംരക്ഷണം നൽകാനും മരിച്ചവരുടെ ആശ്രിതരെ സംരക്ഷിക്കാനും ആശ്വാസം അർപ്പിക്കാനും ഭരണാധികാരികൾ മാന്യതകാണിക്കണം , അവർ മാത്രം അല്ല പൊതു പ്രവർത്തകർ എല്ലാം മാതൃക കാണിക്കണം എന്നാണ് അദ്ദേഹം ഉന്നയിക്കുന്നത് .
അതേസമയം, ഹെലികോപ്റ്റർ വിവാദത്തിലും വി.ഡി. സതീശന്റെ പ്രവർത്തനരീതിയിലുമുള്ള തന്റെ വിയോജിപ്പ് പി.സി. ജോർജ് തികച്ചും തുറന്നടിക്കുകയാണ് . പിണറായി വിജയൻ വെറുതെ എടുത്തു വച്ചിരിക്കുന്ന ഹെലികോപ്റ്ററിൽ കയറിപ്പോകുന്നതിനോട് തനിക്ക് വലിയ തർക്കമൊന്നുമില്ലെങ്കിലും, സതീശനെ ഇങ്ങനെയൊരു വഴിയിൽ നിന്ന് മാധ്യമങ്ങൾ പറഞ്ഞു മനസ്സിലാക്കി പിന്തിരിപ്പിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നു . കഴിഞ്ഞ എട്ടാം തീയതി തിരുവനന്തപുരത്തു നടന്ന സംഭവം ഓർമ്മിപ്പിച്ചുകൊണ്ട് പി.സി. ജോർജ് പറഞ്ഞു:
“ക്യാമ്പയിൻ കഴിഞ്ഞ് ആയിരക്കണക്കിന് ആളുകളെ തല്ലുകയും ലാത്തിച്ചാർജ് നടക്കുകയും ചെയ്തപ്പോൾ, ഒരു അക്ഷരം പോലും മിണ്ടാതെ പുള്ളി ചാടി ഹെലികോപ്റ്ററിൽ കയറി സ്ഥലം വിടുകയായിരുന്നു.”
പത്തു വർഷക്കാലം പ്രതിപക്ഷത്തിരുന്നതിന്റെ സന്തോഷത്തിലും ആവേശത്തിലും അണികളും കോൺഗ്രസ് പ്രവർത്തകരും തടിച്ചുകൂടുമ്പോൾ, അവർക്ക് മുന്നിൽ നിൽക്കാതെയും ജനങ്ങളെ കണ്ട് ആശ്വസിപ്പിക്കാൻ സമയം കണ്ടെത്താതെയും ഹെലികോപ്റ്ററിൽ കയറിപ്പോകുന്ന ഇത്തരം രീതികൾ ശരിയല്ലെന്ന് അദ്ദേഹം വിമർശിക്കുന്നു. പ്രകൃതിദുരന്തത്തിലും രാഷ്ട്രീയ പോരാട്ടങ്ങളിലും ജനങ്ങൾക്ക് താങ്ങാവേണ്ട നേതാക്കൾ ഹെലികോപ്റ്റർ യാത്രകൾക്കപ്പുറം താഴെത്തട്ടിലിറങ്ങി ജനങ്ങളെ കേൾക്കാൻ തയ്യാറാകണമെന്ന കൃത്യമായ സന്ദേശമാണ് മംഗളം ടിവിയിലൂടെ പി.സി. ജോർജ് പറഞ്ഞത് .


EXCLUSIVE അമ്മ അറിയാനിലുടെ സമാന്തര സിനിമയുടെ മുഖമായ ജോണ്‍ എബ്രഹാമിന്റെ ശിഷ്യന്; പ്രവാസ ജീവിത കാലത്തെ മാധ്യമ പ്രവര്ത്തകന്; ഷട്ടറിലൂടെ നവ സിനിമയുടെ അനിഷേധ്യനായി; ഇടതു വ്യതിയാനത്തെ എതിര്‍ത്ത് വലതുപക്ഷ ശബ്ദമായി; നടനും സംവിധായനും എഴുത്തുകാരനും; ജോയ് മാത്യു സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായേക്കും
EXCLUSIVE ഇടവം മിഥുനം കര്‍ക്കിടകമിങ്ങനെ… വയസാകുന്നു പൊന്നേ തമ്പുരാനേ.. കരുണാമയനേ ഓര്‍ഡര്‍ തരണേ… ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തരണേ… ഓര്‍ഡര്‍ തരണേ.. വയസാകുന്നു പൊന്നേ തമ്പുരാനേ!’; പ്രഖ്യാപനം വന്ന് നാളുകളേറെയായിട്ടും ഡി വൈ എസ് പി-സി ഐ തല അഴിച്ചുപണി ഉത്തരവിറങ്ങിയില്ല; സങ്കടപ്പാട്ടുമായി പോലീസ് വാട്സ്ആപ്പ് ഗ്രൂപ്പുകൾ







