മഴ ഇനിയും വിട്ടുമാറില്ല; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഓഗസ്റ്റ് 5-6ന് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത!

കേരളത്തിൽ കനത്ത മഴയ്ക്ക് പിന്നാലെ വിവിധ ജില്ലകളിൽ പ്രഖ്യാപിച്ച ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
തിരുവനന്തപുരം : കേരളത്തിലെ അതിശക്ത മഴയിൽ പുതിയ മുന്നറിയിപ്പ് വന്നിരിക്കുകയാണ്. ഞായറാഴ്ചയായ ഇന്ന്  12 ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ട് . ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴമുന്നറിയിപ്പില്ലായിരുന്നു. എന്നാൽ, നിലവിൽ തിരുവനന്തപുരം, കൊല്ലവും അലേർട്ട് ആകണം എന്ന് മുന്നറിയിപ്പ് ഉണ്ട്.
തിങ്കളാഴ്ചയായ നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 5, 6 തീയതികളിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്.
സംസ്ഥാനത്ത് രണ്ടുദിവസം ശക്തമായി പെയ്ത മഴയിൽ ഇതുവരെ ഒൻപത് ജീവനുകളാണ് നഷ്ടമായത്. എട്ടോളം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ട്.
മഴ മൂലമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റ് 13 പേർ ചികിത്സയിൽ കഴിയുന്നു. കാലാവസ്ഥാ മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി പെയ്തിറങ്ങിയ അതിതീവ്ര മഴ പലയിടങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെ ശക്തി പ്രാപിച്ച മഴ രാത്രിയോടെ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ കനത്ത ദുരിതം വിതച്ചു. പലയിടത്തും ഉരുൾപൊട്ടൽ വരെ ഉണ്ടായി.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.