ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുമാറുന്നെന്ന് പി. രാജീവ് ‘കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം’

തിരുവനന്തപുരം: ഹെലികോപ്റ്റർ വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി മന്ത്രി പി. രാജീവ്. വിഷയത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളിൽ നിന്ന് വി.ഡി. സതീശൻ ഒഴിഞ്ഞുമാറുകയാണെന്ന് പി. രാജീവ് ആരോപിച്ചു.

ഹെലികോപ്റ്റർ യാത്ര കാറിലെ പെട്രോൾ ലഭിക്കാൻ ആകും എന്നായിരിക്കും മുഖ്യമന്ത്രിയുടെ വിശദീകരണമെന്ന് പി രാജീവ് പറഞ്ഞു. അവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. അതിന് മുൻ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചിരുന്നു. മുൻ മുഖ്യമന്ത്രി എന്തിനെല്ലാം വേണ്ടി ഹെലികോപ്റ്റർ ഉപയോഗിക്കാതിരുന്നോ, അതിനെല്ലാം ഇന്നത്തെ മുഖ്യമന്ത്രി ഉപയോഗിക്കുന്നുവെന്നും പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.മഴക്കെടുതിയിൽ എല്ലാവരും ഒന്നിച്ചിറങ്ങുക എന്നാണ് ഇടത് നിലപാട്. ഇതാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുള്ളത്. സർക്കാർ എങ്ങനെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്ന് ജനങ്ങൾ കാണുന്നുണ്ട്. പിണറായി ആയിരുന്നു മുഖ്യമന്ത്രിയെങ്കിൽ മാധ്യമങ്ങൾ എന്തെല്ലാം എഴുതുമായിരുന്നു. വി ഡി സതീശൻ പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞത് എന്താണ്, മുഖ്യമന്ത്രി ആയപ്പോൾ ചെയ്യുന്നത് എന്താണ്? ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നേരത്തെ തന്നെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ അതിനുള്ള രാഷ്ട്രീയ നേതൃത്വം പ്രധാനമാണ്. അലർട്ടുകൾ നേരത്തെ കിട്ടിയില്ല എന്ന ആക്ഷേപം ഉയർന്നു വന്നിട്ടുണ്ടെന്നും പി രാജീവ് പറഞ്ഞു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.