സംസ്ഥാനത്തെ മഴക്കെടുതിക്ക് സർക്കാർ അനാസ്ഥയും വലിയൊരു കാരണമായതിന്റെ തെളിവുകൾ പുറത്ത്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാരോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനോ തയ്യാറായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓറഞ്ച് ബുക്ക് സർക്കാർ അവഗണിച്ചു എന്ന ഗുരുതര അനാസ്ഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.
മഴ മുന്നറിയിപ്പിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത വലിയ നഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. ജൂലൈ 31 പകൽ 3 ന് ആണ് മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും സർക്കാർ ഗൗനിച്ചില്ല. ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തി.മുഖ്യമന്ത്രി വി ഡി സതീശൻ ദുരിതാശ്വാസ നടപടികൾ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഓഫീസുകൾ മറ്റു വകുപ്പുകളെ ഏകോപിപ്പിച്ചില്ല. മുഖ്യമന്ത്രി കളക്ടർമാരെ ബന്ധപ്പെട്ടത് ഫോണിലാണ്. അതേസമയം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിലും വ്യാപക പ്രതിഷേധമാണ് ഉയർന്നത്. രക്ഷാപ്രവർത്തനത്തിനായി തീര സംരക്ഷണ സേന എത്തിയത് 13 മണിക്കൂർ വൈകിയാണ്.
“മോഹൻലാൽ കമന്റടിച്ചപ്പോൾ ഞാൻ വിയർത്തുപോയി”; “സ്ഫടികം” ഷൂട്ടിൽ തുടങ്ങിയ അസ്വസ്ഥത; വർഷങ്ങൾക്ക് ശേഷം മോഹൻലാലിനോട് തുറന്നടിച്ച് ജോളി ഈശോ!


ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രി വി.ഡി. സതീശൻ ഒഴിഞ്ഞുമാറുന്നെന്ന് പി. രാജീവ് ‘കാറിലെ പെട്രോൾ ലഭിക്കാനാകും എന്നാകും മുഖ്യമന്ത്രിയുടെ വിശദീകരണം’







