കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 15 മരണം: 7 പേർ കാണാമറയത്ത്. മരിച്ചവരുടെ കുടുംബത്തിന്‌ 8 ലക്ഷം രൂപ വീതം ധനസഹായം; വീടു നഷ്ടമായവര്‍ക്ക് സ്ഥലം വാങ്ങി വീടു വെയ്ക്കാന്‍ നൽകിയിരുന്ന തുക 12 ലക്ഷമായി വർധിപ്പിച്ചു – മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഏഴു പേരെ കാണാതായിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്.കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട ഭാഗത്തും പുതുപ്പള്ളിയിലുമായി മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇടുക്കിയിൽ രണ്ടു പേരും കൊല്ലത്ത് രണ്ടു പേരും മലപ്പുറത്ത് നാലു പേരും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു. ഇതിനു പുറമെ വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ദുരിതബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്താൻ ഫയർ ഫോഴ്സ് സംവിധാനങ്ങളും എൻ.ഡി.ആർ.എഫ് സംഘങ്ങളും സജ്ജമാണ്. പത്തനംതിട്ടയിൽ ഒരു ടീമിനെയും കോട്ടയത്ത് രണ്ട് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ ആരക്കോണത്തുനിന്ന് രണ്ട് എൻ.ഡി.ആർ.എഫ് സംഘങ്ങളെ കൂടി അധികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്റർ വഴി ഭക്ഷണ പാക്കറ്റുകൾ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ സംസ്ഥാനത്തുടനീളം 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലും ഉരുൾപൊട്ടലും കാരണം വീടും സ്ഥലവും പൂർണ്ണമായും നഷ്ടപ്പെട്ടവർക്കുള്ള സഹായധനത്തിൽ സർക്കാർ വൻ വർദ്ധനവ് വരുത്തി. നേരത്തെ ഇത്തരം കുടുംബങ്ങൾക്ക് നൽകിയിരുന്ന 10 ലക്ഷം രൂപ എന്നത് ഇപ്പോൾ 12 ലക്ഷം രൂപയാക്കി ഉയർത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. വീട് പൂർണ്ണമായും തകർന്നവർക്ക് പുനർനിർമ്മാണത്തിനായി നൽകിയിരുന്ന തുക നാലു ലക്ഷത്തിൽ നിന്ന് ആറ് ലക്ഷം രൂപയായും വർദ്ധിപ്പിച്ചു. നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധനവ് കണക്കിലെടുത്ത് വർഷങ്ങൾക്ക് ശേഷമാണ് ഈ തുകയിൽ വർദ്ധനവ് വരുത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.