‘ഞാനിപ്പോൾ കുളിച്ചേനേ…’; അവധി അറിയാൻ വൈകിയതിന്റെ പരിഭവം കലക്ടറോട്, പിന്നാലെ ‘മുത്തേ… പൊന്നേ… ചേച്ചീ…’ വിളികളുമായി സോഷ്യൽ മീഡിയയിൽ കുട്ടികളുടെ സ്നേഹമഴ

അവധി പ്രഖ്യാപനത്തിന് പിന്നാലെ കലക്ടർ ജി. പ്രിയങ്കയ്ക്ക് കുട്ടികളുടെ രസകരമായ സോഷ്യൽ മീഡിയ കമന്റുകൾ
കാക്കനാട്:  “ഞാനിപ്പോൾ കുളിച്ചേനേ….’ എന്ന സോഷ്യൽ മീഡിയ പോസ്റ്റ് ആണ് ഇന്ന് വൈറലാകുന്നത്. സംഭവം കളക്ടറോടുള്ള മറുപടിയാണ് എന്നതാണ് രസകരമായ സംഭവം.
ഇന്നലെ രാവിലെ സ്കൂളിൽ പോകാനായി കുളിക്കാൻ കയറും മുൻപേ വാട്സാപ് നോക്കിയ വിദ്യാർഥിയുടെ ആത്മഗതം. അവധി വൈകി അറിഞ്ഞതിന്റെ പരിഭവം അവൻ സന്ദേശമായി കലക്ടർ ജി.പ്രിയങ്കയ്ക്ക് അയയ്ക്കുകയും ചെയ്തു.
‘സാരമില്ല, റെഡ് വൈകിയല്ലേ പ്രഖ്യാപിച്ചത്, ആന്റിയുടെ കുറ്റമല്ല’ എന്ന് പറഞ്ഞ് കലക്ടറെ വെറുപ്പിക്കാതിരിക്കാനുള്ള  അവന്റെ ആശ്വാസ വാക്കും ഒപ്പം തന്നെ. അവധിയുടെ പെരുമഴക്കാലത്ത് കലക്ടറുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ ന്യൂജെൻ സന്ദേശങ്ങൾ കുത്തി നിറച്ചാണ് കുട്ടിപ്പട സന്തോഷം പങ്കു വയ്ക്കുന്നത്.
മുത്തേ…, പൊന്നേ…. ചേച്ചി…. എന്നൊക്കെ വിളിച്ച് കലക്ടറുടെ മേൽ സ്നേഹ മഴ പെയ്യിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ നിരവധി പുത്തൻ തലമുറ ഹീറോസ്.  അവധിയോട് അത്ര പ്രിയമില്ലാത്ത ചിലരുടെ വക വിമർശനങ്ങളും കലക്ടർക്ക് നേരെയുണ്ട്.
ഇന്നലെ അവധി പ്രഖ്യാപനം വൈകിയത് സ്വാഭാവികമാണെന്ന് കലക്ടർ ജി.പ്രിയങ്ക ‘ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു. പുലർച്ചെ നാലിനാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്. നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ അവധിയും പ്രഖ്യാപിച്ചു. പുലർച്ചെ 5 മണിയോടെ പിആർഡി വഴി അറിയിപ്പ് മാധ്യമങ്ങളിലേക്കും എത്തി. സാമൂഹിക മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് എല്ലാവരും അറിയാനും പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടാനും തുടങ്ങിയത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.