‘ഹെലൻ ഓഫ് സ്പാർട്ട’യുടെ ലൈസൻസ് തെറിച്ചു ; മാധ്യമങ്ങളെ അധിക്ഷേപിച്ച് പെറ്റി മാത്രം എന്ന് സ്ഥാപിക്കാന്‍ ശ്രമം: വ്‌ലോഗര്‍ക്ക് എം.വി.ഡിയുടെ കനത്ത പ്രഹരം; ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി

സോഷ്യൽ മീഡിയയിലെ തനത് സംസാരശൈലി കൊണ്ടും വീഡിയോകളിലൂടെയും നിരന്തരം ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങളിൽ നിറയുകയും ചെയ്യാറുള്ള പ്രമുഖ ഇൻഫ്ലുവൻസറും യൂട്യൂബറുമായ ‘ഹെലൻ ഓഫ് സ്പാർട്ട’ (എസ്.ആർ. ധന്യ) വീണ്ടും വാർത്തകളിൽ നിറയുന്നു. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ ധന്യയുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് മാസത്തേക്ക് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ലൈസൻസ് സസ്പെൻഡ് ചെയ്തതിന് പുറമേ, മോട്ടോർ വാഹന വകുപ്പിന്റെ മൂന്നുദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും ധന്യ പങ്കെടുക്കേണ്ടതുണ്ട്.

വെറുമൊരു സാധാരണ പെറ്റി അടച്ച് ഊരിപ്പോരാവുന്ന കേസേയുള്ളൂ എന്ന് വരുത്തിത്തീര്‍ക്കാനും, വാസ്തവങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെയും വിമര്‍ശകരെയും അപഹസിക്കാനും ശ്രമിച്ച ധന്യയ്ക്ക് ഈ നടപടി വലിയ ആഘാതമായി മാറിയിരിക്കുകയാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതിന് പുറമെ, മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന മൂന്ന് ദിവസത്തെ നിര്‍ബന്ധിത പരിശീലന ക്ലാസില്‍ ധന്യ പങ്കെടുത്തേ തീരൂ എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ദേശീയപാതയിൽ അണങ്കൂരിൽ അപകടകരമായ രീതിയിൽ കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ട് പരിശോധനയ്‌ക്കായി എത്തിയ പൊലീസിനെ വെട്ടിച്ച് ധന്യ വാഹനം അമിതവേഗതയിൽ ഓടിച്ചുപോവുകയായിരുന്നു. തുടർന്ന് പിന്തുടർന്ന പൊലീസ്, മംഗൽപാടി ബന്തിയോട് ഭഗവതി നഗറിൽ വച്ചാണ് വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ ധന്യ മദ്യപിച്ചിരുന്നതായി വ്യക്തമാകുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സംഭവം വലിയ ചർച്ചയായതോടെ വിശദീകരണവുമായി ധന്യ തന്നെ രംഗത്തെത്തിയിരുന്നു. ആളുകൾ തിരിച്ചറിയും എന്നതിനാലാണ് പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതെന്നും തന്റെ ഭാഗത്താണ് തെറ്റെന്നും ധന്യ തുറന്നുസമ്മതിച്ചു. ഒരു പരിപാടിക്കിടയിൽ ബീയർ കഴിച്ചിരുന്നെന്നും ആ അവസ്ഥയിൽ വണ്ടി ഓടിക്കാൻ പാടില്ലായിരുന്നുവെന്നും താരം പറഞ്ഞു. തന്റെ കാറിൽ നിന്ന് എംഡിഎംഎ (MDMA) പിടിച്ചെന്നും താൻ ഒളിവിലാണെന്നുമുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും, ഒരു സാധാരണ വ്യക്തിക്ക് മദ്യപിച്ച് വണ്ടിയോടിച്ചാൽ കിട്ടുന്ന പെറ്റി മാത്രമാണ് എനിക്ക് വന്നിട്ടുള്ളതെന്നും ധന്യ വ്യക്തമാക്കി. ആളുകളുടെ സംശയം തീർക്കാൻ 3,550 രൂപ നൽകി പ്രത്യേക ഡ്രഗ് ആൻഡ് ആൽക്കഹോൾ പരിശോധന നടത്തിയതായും ഇനി ഇത് ആവർത്തിക്കില്ലെന്നും ഖേദം പ്രകടിപ്പിച്ചുകൊണ്ട് ധന്യ കൂട്ടിച്ചേർത്തു.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.