കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോടൊപ്പം അമേരിക്കൻ അംബാസഡറും ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്. ചാർട്ടേർഡ് വിമാനത്തിലാണ് സംഘം എത്തിയത്. പിന്നീട് ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തിയ സംഘം വള്ളംകളി കാണുമെന്നും റിപ്പോർട്ടുണ്ട്. ശേഷം ഇന്നുതന്നെ മടങ്ങും.
അമേരിക്കൻ അംബാസഡറും സംഘവും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചായിരുന്നു കൂടിക്കാഴ്ച.സ്ഥാന സർക്കാരിന്റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്. സന്ദർശനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നത് വ്യക്തമല്ല. സന്ദർശനവിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ് രഹസ്യമാക്കിവെച്ചതെന്നാണ് വിവരം. വിശദമായ വാർത്താകുറിപ്പ് സർക്കാർ പുറത്തിറക്കിയേക്കും.


മുങ്ങിമരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിൽ അപ്രതീക്ഷിത നടപടി; പയ്യന്നൂർ തഹസിൽദാറെ സസ്പെൻഡ് ചെയ്യും; ഫ്രീസറില്ലാത്ത ആംബുലൻസിൽ 600 കിലോമീറ്റർ, ദുർഗന്ധം വമിക്കാൻ തുടങ്ങി; ഗുരുതര വീഴ്ച്ചയെന്ന് കണ്ടെത്തൽ!
ആയങ്കിയ്ക്ക് ഇനി ജയിലോ ജാമ്യമോ? ; അർജുൻ ആയങ്കി കൂത്തുപറമ്പ് മജിസ്ട്രേറ്റ് വസതിയിൽ ; കസ്റ്റഡിയിൽ വാങ്ങാൻ എറണാകുളം പൊലീസ് കണ്ണൂരിൽ; മജിസ്ട്രേറ്റിന് മുന്നിലേക്ക് പോകുംവഴി പൊലീസിന് വഴിതെറ്റി!







