ടി.ജി. മോഹൻദാസിനെ സംരക്ഷിക്കുന്നത് ആര്?; വിദ്യാർഥികളെ ‘വെടിവച്ച് കൊല്ലും’ പരാമർശം, കേസെടുത്തിട്ടും നടപടിയില്ല? 10 ദിവസം കഴിഞ്ഞിട്ടും ചോദ്യം ചെയ്യാതെ പൊലീസ്; വിവാദ വീഡിയോ വീണ്ടും ചർച്ചയിൽ!

വിവാദ വീഡിയോയെ തുടർന്ന് വാർത്തകളിൽ നിറയുന്ന ടി.ജി. മോഹൻദാസ്
തിരുവനന്തപുരം : നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന തരത്തിൽ വീഡിയോ ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് സൈദ്ധാന്തികൻ ടി.ജി.മോഹന്‍ദാസിനെതിരെ ഇതുവരെയും പൊലീസ് നടപടിയില്ല.
ഇപ്പോഴും, സമരക്കാരെ വെടിവച്ച് കൊല്ലുമെന്ന മോഹന്‍ദാസിന്‍റെ വിഡിയോ യുട്യൂബിൽ സജീവ വിഷയമാണ്. കേസെടുത്ത് പത്ത് ദിവസമായിട്ടും ചോദ്യം ചെയ്യാന്‍ പോലും പൊലീസ് തയാറായിട്ടില്ല. അതിന് ശേഷവും മോഹന്‍ദാസ് കൂടുതല്‍ വിഡിയോകൾ ചെയ്യുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ജന്തര്‍മന്തറില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്ന പരാമര്‍ശവും ടി.ജി.മോഹന്‍ദാസ് നടത്തിയിരുന്നു.
‘ ഞാനായിരുന്നെങ്കില്‍ ജന്തര്‍ മന്തറില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമായിരുന്നു. പിരിഞ്ഞു പോകാന്‍ മൂന്നുതവണ ആവശ്യപ്പെടും. അതിനുശേഷം വെടിവയ്ക്കും. ശവം പെറുക്കി ആശുപത്രിയിലെത്തിക്കും’ എന്ന വിവാദ പരാമർശം ആയിരുന്നു  മോഹന്‍ദാസ് വിഡിയോയിൽ പറഞ്ഞത്.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.