‘വല്ലാത്ത സ്നേഹം തോന്നുന്നു’, സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം; അർജുൻ ആയങ്കിക്ക് സനൽകുമാർ ശശിധരന്റെ പിന്തുണ, പിന്നാലെ ഹാർട്ട് ഇമോജിയുമായി അർജുനും; പൊലീസ് തിരച്ചിൽ ശക്തമാകുന്നതിനിടെ സോഷ്യൽ മീഡിയയിൽ മറ്റൊരു ട്വിസ്റ്റ്!

അർജുൻ ആയങ്കിക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ പങ്കുവച്ച സോഷ്യൽ മീഡിയ പോസ്റ്റ്
ആഭ്യന്തരവകുപ്പിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ അന്വേഷിച്ച് ഇന്ന് കേരളം മുഴുവൻ പോലീസിന്റെ ഒരു നെട്ടോട്ടം കാണാം. ഇപ്പോഴിതാ, ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയ്ക്ക് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്ത്.
അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സനൽ കുമാർ ശശിധരന്റെ അഭിപ്രായം. തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണെന്നും സനൽ കുമാർ കുറിച്ചു. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്.
“അർജുൻ ആയങ്കി എന്ന ചെറുപ്പക്കാരൻ പറയുന്നത് കേൾക്കണം. അയാൾ പറയുന്നു ‘ചെയ്തതും ചെയ്യാത്തതുമായ നിരവധി കേസുകളിൽ പെട്ട് ജീവിതം താറുമാറായി. മകൻ ഉണ്ടായ ശേഷം കേസുകളിൽ ഒന്നും പോയി ചാടരുത് എന്നാഗ്രഹിച്ചു’. എനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്!
സുഹൃത്തുക്കളേ, നിങ്ങൾ അയാൾക്ക് ഒരവസരം കൊടുക്കണം. എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയും. സമൂഹം, സാഹചര്യം, ഭരണകൂടം എന്ന ഭീകരയന്ത്രജീവിയുടെ അലർച്ച.. അയാളെ പിടിക്കാൻ വെടിവെക്കാൻ ഉത്തരവ് കൊടുത്തുവത്രെ. അത് കേട്ട് ആഘോഷിക്കാൻ ചിലർ.. ലജ്ജ തോന്നുന്നു. നാളെ പുലരുമ്പോൾ അയാൾ വെടിയേറ്റ് മരിച്ചു എന്ന് വാർത്തവന്നാൽപോലും ആർപ്പുവിളിക്കാനും ആളുകാണും..
അർജ്ജുൻ, എനിക്ക് നിങ്ങളെ അറിയില്ല.. നിങ്ങൾ എന്തൊക്കെ കുറ്റം ചെയ്തു എന്നുമറിയില്ല. പക്ഷേ നിങ്ങൾക്കെതിരെ ഗൂഡാലോചന നടക്കുന്നു എന്ന് തോന്നുന്നതുകൊണ്ട് എന്റെ മനസ് നിങ്ങൾക്കൊപ്പമാണ്. മടങ്ങിവരാനും നന്മയുള്ള ഒരു ജീവിതം നയിക്കാനും നിങ്ങൾക്ക് കഴിയട്ടെ..” സനൽകുമാർ ശശിധരൻ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.