“പെണ്‍കോന്തന്‍ പോസ്റ്റ് നീക്കി ലക്ഷ്മി മേനോന്‍” സൂപ്പര്‍ ഹിറ്റായ ആ സിനിമയില്‍ ഒന്നിച്ച അഭിനയിച്ച ആ മൂന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരും സംശയനിഴലില്‍ ? എടുത്തിട്ടലക്കി സോഷ്യല്‍ മീഡിയ

മലയാളത്തിലെ മുന്ന് പ്രമുഖ നടന്‍മാരും അവരുടെ ഭാര്യമാരുമാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. വരവ് സിനിമ റിലീസായതിന് പിന്നാലെ ജോജു ജോര്‍ജ് ചിലതൊക്കെ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. അതില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ലക്ഷ്മി മേനോന്റെ പ്രതികരണമായിരുന്നു. ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടിയെന്ന് താര ദമ്പതികളെ പറ്റി സൂചന നല്‍കി ലക്ഷ്മി വന്നിരുന്നു.

തൊട്ടുപിന്നാലെയാണ് കമന്റുകളുടെ പെരുമഴ. എടുത്തു പറയേണ്ട കാര്യം മൂന്ന് പ്രമുഖ നടന്‍മാരെയും അവരുടെ ഭാര്യമാരുടെയും പേരുകളുമായി ഇവരാണോ അവര്‍ എന്ന സംശയവുമാണ് കമന്റ് സെക്ഷന്‍ സജീവമായത് എന്നതാണ്. മറ്റൊരു കാര്യം ജോജു ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഈ മൂന്ന് പ്രമുഖ നടന്‍മാരും തുടക്കകാലത്ത് സൂപ്പര്‍ഹിറ്റായ ഒരു ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. അതും തുല്യപ്രധാന്യമുള്ള നായകവേഷത്തില്‍. മലയാള സിനിമയിലെ പ്രമുഖ നടനും ഭാര്യയും ചേര്‍ന്ന് തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്ന നടന്‍ ജോജു ജോര്‍ജിന്റെ ആരോപണം കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജു ജോര്‍ജിന്റെ പ്രതികരണം.

നടനും ഭാര്യയും കൂടാതെ മലയാളത്തിലെ പല പ്രമുഖ താരങ്ങളും പെയ്ഡ് പിആര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെന്നും ജോജു ആരോപിച്ചിരുന്നു. പിന്നാലെ ഈ താര ദമ്പതികള്‍ ആരെന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഈ ദമ്പതികളെ പറ്റി സൂചന നല്‍കി ആദ്യം രംഗത്ത് വന്ന വ്‌ലോഗര്‍ ലക്ഷ്മി മേനോന്‍
പിന്നാലെ ഈ സ്റ്റോറി നീക്കം ചെയ്യുകയും ചെയ്തു. ഇത് ആ പെണ്‍കോന്തനായ ഭര്‍ത്താവിന്റെയും അവളുടെയും സ്ഥിരം കലാപരിപാടി അല്ലേ, നമ്മള്‍ അതിലും മുകളിലാണ് ചേട്ടാ,’ എന്നാണ് ജോജുവിന്റെ ചിത്രത്തിനൊപ്പം കുറിച്ചുകൊണ്ട് ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവച്ചത്. ഇതിന് പിന്നാലെ ഫെമിനിസ്റ്റായ ലക്ഷ്മി പെണ്‍കോന്തന്‍ എന്ന് പറഞ്ഞതിലെ സ്ത്രീവിരുദ്ധത ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് വന്നു. നിങ്ങള്‍ വല്യേ ഫെമിനിസ്റ്റ്കള്‍ അല്ലേ! പെണ്‍കോന്തന്‍ എന്ന പ്രയോഗം പൊളിറ്റിക്കലി കറക്റ്റ് ആണൊ ?
എന്നാണ് ഒരു ചോദ്യം. വരവ് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് ജോജു ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നത്. സിനിമയ്‌ക്കെതിരെ നടക്കുന്ന ആസൂത്രിത നെഗറ്റിവ് ക്യാംപെയ്‌നുകള്‍ക്കെതിരെയും നടന്‍ സംസാരിച്ചിരുന്നു. അതേസമയം ആരുടെ സിനിമയായാലും നല്ലതാണെങ്കില്‍ കാണാം. നല്ലതല്ലെങ്കില്‍ കുറ്റം പറയും. സ്വാഭാവികം. അതിന് പി ആര്‍ വര്‍ക്ക് ആണ് പറയുന്നത് വെറും മണ്ടത്തരമാണ് എന്ന് പറയുന്നവരും കുറവല്ല.

Disclaimer: “The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ MangalamTV യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.