കാരിക്കാമുറി ഷണ്മുഖൻ’ മാസ്സ് ലുക്കിൽ വീണ്ടും! മാസ് ആക്ഷൻ മൂഡിൽ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്ന ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്! മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’ (Law & Order) ടീസർ പുറത്തിറങ്ങി. നീതിയും നിയമവും നടപ്പിലാക്കാൻ ശ്രമിക്കുന്ന ഒരു സംഘം നേരിടേണ്ടി വരുന്ന കടുത്ത സംഘർഷങ്ങളുടെ കഥ പറയുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ മൂഡിലാണ് അവതരിപ്പിക്കുന്നത്. മുൻപ് രഞ്ജിത്ത് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം ‘ബ്ലാക്കി’ലെ ഐക്കണിക് കഥാപാത്രമായ ‘കാരിക്കാമുറി ഷണ്മുഖൻ’ ആയി മമ്മൂട്ടി വീണ്ടും എത്തുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം! മുഖം വ്യക്തമാക്കാതെ കറുത്ത വസ്ത്രമണിഞ്ഞ്, കൈയ്യിൽ തോക്കുമായി നടന്നുനീങ്ങുന്ന മാസ് ലുക്കിലാണ് ടീസറിൽ മമ്മൂട്ടിയുള്ളത്. ‘തുടരും’ എന്ന ചിത്രത്തിലെ വില്ലൻ ജോർജ്ജ് സാറിനെ അവതരിപ്പിച്ച് ശ്രദ്ധേയനായ വർമ്മ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, അഭിരാമിയാണ് ചിത്രത്തിലെ നായിക.
സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വൻ മുതൽമുടക്കിലും വിശാലമായ ക്യാൻവാസ്സിലുമാണ് ഒരുങ്ങുന്നത്. പുതിയ തലമുറയുടെ വികാരവിചാരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി സ്റ്റണ്ട്സ്, മാഫിയാ ശശി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്.
ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ബിരുദധാരികളായ പുതുമുഖങ്ങൾ ഉൾപ്പെടെ വി.കെ. പ്രകാശ്, സുരേഷ് കൃഷ്‌ണ, ജോയ് മാത്യു, ദേവൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, സാബുമോൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും ജോ ഡാനിയേൽ സംഗീതവും ബിജിബാൽ പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ഷിബു ചക്രവർത്തി (ഗാനരചന), മനോജ് കണ്ണോത്ത് (എഡിറ്റിംഗ്), സാബു റാം (കലാസംവിധാനം), സമീരാ സനീഷ് (കോസ്റ്റ്യൂം), റോഷൻ എൻ. ജി (മേക്കപ്പ്), വാഴൂർ ജോസ് (PRO) എന്നിവരടങ്ങുന്ന വൻ സംഘമാണ് അണിയറയിലുള്ളത്. സെപ്റ്റംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.
സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തില്‍ തെന്നിന്ത്യന്‍ താരം യോഗി ബാബുവും പ്രധാന വേഷത്തില്‍, ഫോട്ടോ സോഷ്യല്മീഡിയിയില് പങ്ക് വച്ച് താരം


പ്രമുഖ നടനും ഭാര്യയ്ക്കുമെതിരെ ജോജു ജോർജിന്റെ ഗുരുതര ആരോപണം, തനിക്കെതിരെ പിആർ പ്രചാരണം നടക്കുന്നതായി വെളിപ്പെടുത്തൽ, സംഭവത്തിൽ വിശദീകരണവുമായി താരം, സിനിമാ മേഖലയിൽ ചർച്ചയായി വിഷയം







