തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന നിർദേശം നൽകിയെന്ന വിവാദത്തിൽ വിശദീകരണവുമായി ലോക്ഭവൻ. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായി പാടണമെന്ന് ലോക്ഭവൻ നിർദേശിച്ചിട്ടില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം.
വന്ദേമാതരം പൂർണമായി ആലപിക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ലോക്ഭവന്റെ വിശദീകരണം. അതേസമയം, ലോക്ഭവനിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വന്ദേമാതരം സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്.
എന്നാൽ ജില്ലകളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പ്രത്യേക നിർദേശമുണ്ടായിരുന്നില്ലെന്നാണ് വിവരം. ദേശീയഗാനം സംബന്ധിച്ച നിർദേശം മാത്രമാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ദിവ്യ എസ്. അയ്യരുടെ സ്ഥലംമാറ്റം വിവാദമാക്കേണ്ടതില്ല’; രാഗേഷിനെ തള്ളി കെ.കെ. ശൈലജ







