ഇന്ത്യയുടെ എതിരാളികളെ നിഴലുകൾ പോലെ വന്ന് ഇല്ലാതാക്കി കടന്നുകളയുന്ന അജ്ഞാത ശക്തി. വർഷങ്ങളായി ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ തലവേദനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ, ഖാരി സയീദ് അബ്ദുൽ അസീസ്. ജമ്മു കശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കുടുംബങ്ങളെ നോക്കിയിരുന്ന, ആ സംഘടനയുടെ സാമ്പത്തികവും തന്ത്രപരവുമായ നെടുംതൂൺ. ജമ്മു കശ്മീരിലും മറ്റിടങ്ങളിലും ഇന്ത്യൻ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങളെ സാമ്പത്തികമായും അല്ലാതെയും സഹായിക്കുന്ന പ്രത്യേക വകുപ്പിന്റെ തലവനായി പ്രവർത്തിച്ചിരുന്നത് ഖാരി സയീദ് ആയിരുന്നു.
അയാൾ അന്നേദിവസം പതിവില്ലാത്ത ഒരു അപരിചിത ഭക്ഷണശാലയിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. അതാണ് ആ ഗെയിമിന്റെ ആദ്യത്തെ നീക്കം. തനിക്ക് വരാനിരിക്കുന്ന വലിയൊരു അപകടത്തെക്കുറിച്ച് അയാൾ അറിഞ്ഞിരുന്നില്ല. അവിടെ നിന്ന് അയാൾ നേരെ പോയത് ഇസ്ലാമാബാദിലെ ഖുബാ പള്ളിയിലേക്കാണ്; പ്രാർത്ഥനയ്ക്ക്. പള്ളിയുടെ കവാടം… കാൽ എടുത്തുവെച്ച ആ നിമിഷം! പെട്ടെന്ന് അയാളുടെ കാലുകൾ തളർന്നു. ശ്വാസം തൊണ്ടയിൽ കുടുങ്ങുന്നു. ആരും സഹായിക്കാനില്ലാത്ത ആ നിമിഷത്തിൽ, ഒരു ചോദ്യചിഹ്നമായി അയാൾ നിലത്തു വീണു. മരണകാരണം എന്തെന്ന് ഡോക്ടർമാർക്കോ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗത്തിനോ ഇന്നും വ്യക്തമല്ല. അതൊരു പെർഫെക്റ്റ് സൈലന്റ് ഹിറ്റ് ആയിരുന്നു.
ഈ മരണത്തിന് പിന്നിലെ യാഥാർത്ഥ്യം എന്താണെന്ന് ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു ലഷ്കർ ഭീകരൻ ലോകത്തോട് തുറന്നുപറഞ്ഞിരുന്നു. അവൻ ക്യാമറയ്ക്ക് മുന്നിൽ ഞെട്ടിക്കുന്ന ഒരു സത്യം വിളിച്ചുപറയുകയായിരുന്നു: “കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടയിൽ ഞങ്ങളുടെ 30-ഓളം പ്രമുഖരെ പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ വെച്ച് തിരിച്ചറിയാത്ത അജ്ഞാതർ വകവരുത്തിക്കഴിഞ്ഞു.” 2008-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച കറുത്ത കൈകൾ… ഒന്നിനുപുറകെ ഒന്നായി, പാകിസ്താന്റെ മണ്ണിൽ വെച്ചുതന്നെ അജ്ഞാതരുടെ വെടിയുണ്ടകൾക്കോ വിഷത്തിനോ ഇരയായി വീണുകൊണ്ടിരിക്കുകയാണ്. ആരാണ് ആ അജ്ഞാതർ? ഈ നിഗൂഢ മരണങ്ങൾക്ക് പിന്നിൽ ആരാണ്? ഹോളിവുഡ് സിനിമയിലെ ക്ലൈമാക്സിനേക്കാൾ ത്രില്ലടിപ്പിക്കുന്ന ആ രഹസ്യം… അത് ഇന്ത്യാ-പാകിസ്താൻ അതിർത്തിയിലെ ഇരുട്ടിൽ ഇപ്പോഴും ഒരു ചോദ്യചിഹ്നമായി ബാക്കിനിൽക്കുന്നു.
ഇന്ന് പാകിസ്താനിലെ സുരക്ഷിത താവളങ്ങളിൽ ഉറങ്ങാൻ കിടക്കുന്ന ഓരോ ഭീകരന്റെയും മനസ്സിൽ ഒരു ഭയമുണ്ട്… ‘അടുത്ത ഇര ആരായിരിക്കും?’ സ്വന്തം മണ്ണിൽ വെച്ച്, അതീവ സുരക്ഷാ വലയങ്ങൾക്കിടയിൽ വെച്ച്, ആരാണ് അവരെ ഓരോരുത്തരായി തേടിച്ചെല്ലുന്നത്? ഇത് ഔദ്യോഗിക യുദ്ധമല്ല, അതുകൊണ്ടുതന്നെ അതിർത്തികളിൽ വെടിയൊച്ചകൾ മുഴങ്ങുന്നില്ല. പകരം, പേരിടാത്ത ചില മിഷനുകൾ… ആസൂത്രിതമായ നിശബ്ദതകൾ! ഇന്നലെവരെ ഇന്ത്യാ വിരുദ്ധ പദ്ധതികൾ മെനഞ്ഞവർ ഇന്ന് സ്വന്തം താവളങ്ങളിൽ ശ്വാസമടക്കിപ്പിടിച്ച് ജീവിക്കുന്നു.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


വർക്കലയിൽ നവവധു ചികിത്സയിലിരിക്കെ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്







