തിരുവനന്തപുരം: അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്ത പൊലീസ്, സംഘപരിവാർ നേതാവ് ടിജി മോഹൻദാസിനെതിരെ കേസെടുത്ത് 11 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലെന്ന വിമർശനങ്ങൾക്കിടെ, ടിജി മോഹൻദാസിന്റെ വീട്ടിൽ പൊലീസ് എത്തിയതായി വിവരം. മട്ടാഞ്ചേരി ചെരളയിലെ വീട്ടിലാണ് T G മൊഹൻദാസിനെ തേടി എത്തിയിരിക്കുന്നത്. രണ്ടു വണ്ടികളിലായി എത്തിയ പോലീസ് സംഘം ഇവിടെ വച്ച് പിടികൂടുമോ എന്നാണ് ഇനി അറിയേണ്ടത്.
ഡൽഹിയിലെ വിദ്യാർഥി സമരക്കാരെ അധിക്ഷേപിക്കുകയും വെടിവച്ച് കൊല്ലുമെന്ന് പരാമർശിക്കുകയും ചെയ്തെന്ന പരാതിയിലാണ് ടിജി മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ഇന്ന് 11 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് പൊലീസ് മോഹൻദാസിന്റെ വീട്ടിലെത്തുന്നത്. ഇതുവരെയും വിവാദ പരാമർശത്തിന് എതിരെ യാതൊരു ഖേദവും ടി ജി പ്രകടിപ്പിച്ചിട്ടില്ല.
അർജുൻ ആയങ്കിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തതും ടിജി മോഹൻദാസിനെതിരെ കേസെടുത്തിട്ടും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വൈകുന്നതും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായിരുന്നു.
‘അർജുൻ ആയങ്കിയെ തൂക്കി, ടിജി മോഹൻദാസിനെ തൊട്ടില്ല’ എന്ന തരത്തിലായിരുന്നു പ്രധാന വിമർശനം. സംഭവത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോടും മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചിരുന്നു. ‘ഞാനാണോ അറസ്റ്റ് ചെയ്യേണ്ടത്? ആഭ്യന്തര മന്ത്രിക്ക് അങ്ങനെ നിർദേശം നൽകാൻ സാധിക്കുമോ?’ എന്നായിരുന്നു ചെന്നിത്തലയുടെ മറുചോദ്യം. പൊലീസ് കേസെടുത്തിട്ടുണ്ടെന്നും തുടർനടപടികൾ പൊലീസ് സ്വീകരിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ടിജി മോഹൻദാസിനെതിരെ സ്ത്രീകളെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഉൾപ്പെടുത്തുമെന്നും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നും സൈബർ പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതിനിടെ, അർജുൻ ആയങ്കിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കാനും പൊലീസ് നീക്കം നടത്തുന്നുണ്ട്. അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്ന കാര്യവും പൊലീസ് പരിഗണിക്കുന്നുണ്ട്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”
Also Read
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു
വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം; ഒടുവിൽ ധര്‍മേന്ദ്ര പ്രധാന് രാജിവെച്ചു









