ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തി. കൊളംബോയിലെ എൻ.സി.സി ഗ്രൗണ്ടിൽ നടന്ന സന്നാഹ മത്സരത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ദിവസമാണ് ഗിൽ സൈഡ് നെറ്റ്സിൽ ബാറ്റിങ് പരിശീലനം നടത്തിയത്. വലത് കൈയിലെ മോതിരവിരലിന് പരിക്കേറ്റതിനെ തുടർന്നാണ് ഗില്ലിന് സന്നാഹ മത്സരം നഷ്ടമായത്. വ്യാഴാഴ്ച നടന്ന പ്രാക്ടീസിനിടയിലാണ് താരത്തിന് പന്ത് കൊണ്ട് പരിക്കേറ്റത്.
മുൻകരുതൽ എന്ന നിലയിലാണ് താരം സന്നാഹ മത്സരത്തിൽ നിന്ന് വിട്ടുനിന്നത്. കെ.എൽ. രാഹുലായിരുന്നു ടീമിനെ നയിച്ചത്. മത്സരത്തിന്റെ ഒന്നാം ദിവസം ഗിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
തുടർന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ഇന്ത്യയുടെ ബാറ്റിങ്ങിനിടയിലും ഗിൽ ക്രീസിലിറങ്ങിയിരുന്നില്ല. ഗിൽ സാധാരണയായി ബാറ്റ് ചെയ്യുന്ന നാലാം നമ്പരിൽ രവീന്ദ്ര ജേഡജയാണ് ബാറ്റ് ചെയ്യാനിറങ്ങിയത്. ആഗസ്റ്റ് 15-ന് ഗാലെയിലാണ് ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
തുടർന്ന് കൊളംബോയിലെ എസ്.എസ്.സി സ്റ്റേഡിയത്തിലാണ് രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം നടക്കുന്നത്. പരിക്കിൽ നിന്ന് മോചിതനായി ക്യാപ്റ്റൻ പരിശീലനം ആരംഭിച്ചത് ഇന്ത്യൻ ടീമിന് വലിയ ആശ്വാസമാണ് നൽകുന്നത്.
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


‘അർജുൻ ആയങ്കിയെ തൂക്കി; ടിജി മോഹൻദാസിനെ തൊട്ടില്ല’; വിമർശനങ്ങൾക്കൊടുവിൽ മോഹൻദാസിന്റെ വീട്ടിലെത്തി പൊലീസ്; ആർ എസ് എസ് വരെ കൈവിട്ടിട്ടും എന്തുകൊണ്ട് അറസ്റ്റ് വൈകി?







