ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കുക, ജെന്‍-സികളെയോർത്ത് ഞാൻ അഭിമാനിക്കുന്നു; മക്കളെ നിങ്ങളെപ്പോലെ വളര്‍ത്തണം: ജ്യോതിക

വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി തലമുറയെ ഓര്‍ത്ത് താന്‍ അഭിമാനിക്കുന്നുവെന്നാണ് ജ്യോതിക പറയുന്നത്. തങ്ങളിലെ ഭയം ഇല്ലാതാക്കിയതിന് യുവതലമുറയോട് നന്ദി പറയുന്നതായും ജ്യോതിക സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു. നീറ്റ് പരീക്ഷാക്രമക്കേടിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധ സമരത്തിന് രാജ്യത്തുടനീളം പിന്തുണയേറുകയാണ്. ”ധര്‍മേന്ദ്ര പ്രധാന്‍ സ്ഥാനമൊഴിയുക. രാജിവെക്കുക. ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്കും നമ്മുടെ രാജ്യത്തിന്റെ ഭാവിയ്ക്കുമൊപ്പമാണ്. ഞാന്‍ ഉത്തരവാദിത്തത്തിനൊപ്പം നില്‍ക്കുന്നു. ഞാന്‍ ജനാധിപത്യ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു.

45-ാം വയസിൽ മാതൃത്വത്തിന്റെ മധുരം; കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പുറത്തുവിട്ട് പത്മപ്രിയ

"Padmapriya shares a photo of her newborn baby."

നടി പത്മപ്രിയ അമ്മയായി. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ചിത്രം പങ്കുവച്ചാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. രണ്ട് ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈകൾ മാത്രമാണ് പങ്കുവച്ച ചിത്രത്തിലുള്ളത്. 365 ഡെയ്സ് ഓഫ് ലൈഫ് എന്ന ക്യാപ്ഷനും ഇൻസ്റ്റഗ്രാം പോസ്റ്റിന് നൽകിയിട്ടുണ്ട്. 2014 നവംബർ 12ന് മുംബയിൽ വച്ചാണ് പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ ഷായെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത പത്മപ്രിയ സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഗർഭിണിയായ

കാനഡയിൽ ഇന്ത്യൻ യുവതിയെ ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; 22കാരനായ പങ്കാളി അറസ്റ്റിൽ

Indian woman killed in a suspected strangulation incident in Edmonton, Canada

ഒട്ടാവ: കാനഡയിലെ എഡ്മണ്ടണിൽ ഇന്ത്യൻ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി . പഞ്ചാബിലെ ലുധിയാന സ്വദേശിയായ ദമൻപ്രീത് കൗറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ 22 വയസുകാരൻ റിതീഷ് കുമാറിനെ എഡ്മണ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് ഒമ്പത് വ്യാഴാഴ്ച വൈകിട്ട് 6.44നാണ് സംഭവം നടന്നത്. എഡ്മണ്ടണിലെ സിൽവർബെറിയിലുള്ള വസതിയിൽ ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയിൽ യുവതിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂലായ് 12ന് മരണത്തിന് കീഴടങ്ങി. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.അന്വേഷണസമയത്ത് മരണകാരണം

സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കേയ്ക്ക് ടൈഫോയിഡ് ; സ്ഥിരീകരിച്ചെന്ന് പ്രതികരണം; മന്ത്രി രാജിവയ്ക്കും വരെ പോരാട്ടം തുടരും

Abhijit Deepke typhoid update

ദില്ലി: തനിക്ക് ടൈഫോയ്ഡ് സ്ഥീരികരിച്ചതായി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കേ. ധർമേന്ദ്ര പ്രധാന്റെ രാജിക്കായി പ്രക്ഷോഭം തുടരുമെന്നും ദീപ്കേ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സർക്കാർ നിലപാട് ഇന്ന് അറിയാം. രാജി ഒഴികെയുള്ള ആവശ്യങ്ങൾ തല്ക്കാലം പരിഗണിക്കാമെന്ന് സിജെപി നേതാക്കളുമായുള്ള ചർച്ചയിൽ മന്ത്രിതല സമിതി അറിയിച്ചിരുന്നു. രാജിയില്ലെങ്കിൽ ഒത്തുതീർപ്പില്ലെന്ന് സിജെപി പ്രഖ്യാപിച്ചതോടെ ചർച്ച തീരുമാനാകാതെ പിരിയുകയാണുണ്ടായത്. ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിയാവശ്യപ്പെട്ട് തുടര്‍ച്ചയായ അ‌ഞ്ചാം ദിവസവും പ്രതിപക്ഷം പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു.

ഇറാന് ആയുധ സഹായം നൽകിയാൽ പ്രത്യാഘാതം; ചൈനയ്ക്കും റഷ്യയ്ക്കും ട്രംപിന്റെ മുന്നറിയിപ്പ്

ന്യൂയോർക്ക്:ഇറാനുമായുള്ള ആയുധ ഇടപാടുകളുടെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും ചൈനയ്ക്കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തനിക്ക് നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കില്ലെന്ന് താൻ വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ലംഘിച്ചാൽ അത് അവർക്ക് ദോഷംചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന് ആയുധങ്ങൾ വിൽക്കുന്നതിനെതിരെ വെള്ളിയാഴ്ചയാണ് ട്രംപ് ഇരുരാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയത്. ഇറാനുമായി ആയുധ ഇടപാടുകളിൽ ഏർപ്പെടുന്നത് ഈ രണ്ട് രാജ്യങ്ങൾക്കും ദോഷകരമാകുമെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. അമേരിക്കൻ

വീണ സേവനമൊന്നും നല്‍കിയിട്ടില്ല; പണം നല്‍കിയത് പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരില്‍; പിണറായിക്കും വീണയ്ക്കും കുരുക്കായി കർത്തയുടെ മൊഴി

"CMRL–Exalogic case: Sashidharan Kartha’s statement reportedly links payments to T. Veena and Exalogic."

തിരുവനന്തപുരം:കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് കേസില്‍ ടി വീണയ്ക്കും, പിണറായി വിജയനും കുരുക്കായി ശശിധരന്‍ കര്‍ത്തായുടെ മൊഴി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്ക് പണം നല്‍കിയതെന്നും വീണ സിഎംആര്‍എല്ലിന് സേവനം നല്‍കിയിട്ടില്ലെന്നുമാണ് ശശിധരന്‍ കര്‍ത്തയുടെ മൊഴി. 2024 ഏപ്രിലില്‍ വീട്ടില്‍ വച്ച് ഇഡി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കര്‍ത്ത ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടുള്ളത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്‌സാലോജിക്കിനുമായി സി.എം.ആർ.എൽ. നൽകിയത്. ഇല്ലാത്ത സേവനത്തിന്റെ

കരിയറിൽ പ്രതീക്ഷയില്ല; വിവാഹം കഴിച്ചേക്കാം, നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആഗ്രഹിച്ച വിദ്യാർത്ഥി, ഭാവിയെക്കുറിച്ച് ആശങ്ക ; വിവാഹവേഷത്തിൽ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്ദിയുമായി ജന്തർമന്തറിലെത്തി യുവതി

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ, വിവാഹവേഷം ധരിച്ചെത്തിയ യുവതിയുടെ പ്രതിഷേധം .ആർഐപി കരിയർ, ശാദി ഡോട്ട് കോം ഹിയർ ഐ കം എന്ന പ്ലക്കാർഡേന്തിയാണ് യുവതിയുടെ വേറിട്ട പ്രതിഷേധം. ഉത്തരേന്ത്യൻ വധുവിനെപ്പോലെ ചുവന്ന ലെഹങ്കയും ആഭരണങ്ങളും മെഹന്തിയുമണിഞ്ഞാണ് യുവതി ജന്തർമന്തറിലെത്തിയത്. ലിപ്സ്റ്റിക് അണിഞ്ഞുകൊണ്ട് ഇവർ മാധ്യമങ്ങൾക്ക് മുന്നിൽ ഫോട്ടോയ്ക്കായി പോസ് ചെയ്യുകയും ചെയ്തു. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വിദ്യാർത്ഥിയായിരുന്നു താനെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്നും

ദേവാൻഷ് ശൗര്യയുടെ മരണം: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കാണും

“A family member of toddler Devansh Shaurya speaks to the media, seeking justice and demanding a speedy investigation.”

ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കണമെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കണമെന്നും കുടുംബം . വിദഗ്‌ദ്ധ സമിതി വൈകാതെ ചേരണമെന്നും കുറ്റക്കാരായ ഡോക്‌ടർമാർ ശിക്ഷിക്കപ്പെടണമെന്നും കുഞ്ഞിന്റെ അച്ഛൻ സൂരജ് പറഞ്ഞു. നീതി കിട്ടും വരെ പോരാടുമെന്നും കുടുംബം വ്യക്തമാക്കി. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു. പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനാണ് മരിച്ച ദേവാൻഷ് ശൗര്യ. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച്

യുവാക്കളിലേക്കെത്താൻ ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി മോദി ; റീലുകൾ ചെയ്യാനും ഇൻസ്റ്റഗ്രാമിൽ സജീവമാകാനും കേന്ദ്രമന്ത്രിമാർക്ക് നിർദേശം; പരിഹാരം ഇതാണോ എന്ന ചോദ്യവുമായി കോക്രോച്ച്

PM Modi addressing Union ministers during a meeting.

സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് ഇൻസ്റ്റഗ്രാമിൽ സാന്നിധ്യം ശക്തമാക്കാനും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കൂടുതൽ ഇടപഴകാനും കേന്ദ്രമന്ത്രിസഭാ യോഗത്തിൽ മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. എത്ര മന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാണെന്ന് ചോദിച്ച പ്രധാനമന്ത്രി, ഈ പ്ലാറ്റ്‌ഫോമിൽ യുവാക്കളുടെ വൻ പങ്കാളിത്തമുണ്ടെന്ന് ചൂണ്ടിക്കാട്ടി. സർക്കാരിന്റെ പ്രവർത്തനങ്ങൾ പങ്കുവെക്കുന്നതിന് പുറമെ, വ്യത്യസ്തങ്ങളായ ഉള്ളടക്കങ്ങളിലൂടെ യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ എല്ലാ മന്ത്രിമാരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ചെറുപ്പക്കാരിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തുന്നതിനായി റീലുകളും മറ്റ് ജനപ്രിയ ഫോർമാറ്റുകളും നിർമ്മിക്കാൻ അദ്ദേഹം മന്ത്രിമാരെ പ്രോത്സാഹിപ്പിച്ചു.

കേന്ദ്രം നുണ പറയുന്നത് അവസാനിപ്പിക്കണം, രാജ്യത്തെ യുവതലമുറയുടെ അവകാശങ്ങൾക്കു നേരെയുള്ള ആക്രമണമാണിത് ; പെല്ലറ്റ് ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥിയെ ഒപ്പം നിര്‍ത്തി രാഹുല്‍ ഗാന്ധി

ദില്ലി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരെ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് ഗൺ ഉപയോഗിച്ചതിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാൻ ഒരു ക്രിമിനലാണെന്നും പ്രതിഷേധിച്ച കുട്ടികൾക്ക് നേരെയുണ്ടായ പെല്ലറ്റ് ഗൺ പ്രയോഗം ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും രാഹുൽ തുറന്നടിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിക്കെതിരെ രൂക്ഷഭാഷയിൽ രംഗത്തെത്തിയ രാഹുൽ, കുട്ടികൾക്ക് നേരെ പെല്ലറ്റ്ഗൺ പ്രയോഗിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ക്രമക്കേടുകൾ കാരണം വലഞ്ഞ യുവാക്കളോട് പ്രധാനമന്ത്രി