പാലക്കാട്: സംസ്ഥാനത്ത് കോഴിത്തീറ്റയ്ക്ക് വില കുത്തനെ കൂടിയതോടെ കോഴിഫാമുകളുടെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ ഒരു മാസത്തിനിടെ കോഴിത്തീറ്റയ്ക്ക് ചാക്കൊന്നിന് 450 രൂപയിലധികമാണ് വർധിച്ചത്. ഉൽപ്പാദനച്ചെലവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ ചെറുകിട-ഇടത്തരം ഫാമുകൾ വലിയ നഷ്ടം നേരിടുകയാണ്. ഇതോടെ ഭൂരിഭാഗം ഫാമുകളും പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇറക്കുന്നത് പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ കോഴിയിറച്ചി വില വലിയ തോതിൽ വർദ്ധിക്കാൻ ഇത് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. കോഴിത്തീറ്റ നിർമ്മാണത്തിന് ആവശ്യമായ പ്രധാന അസംസ്‌കൃത വസ്തുക്കളായ ചോളത്തിനും
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിർമാണത്തിന്റെ ഭാഗമായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് ഇടുക്കിയിലെ നിരവധി കുടുംബങ്ങളെ കടുത്ത ആശങ്കയിലാക്കുന്നു. ദേശീയപാത വികസനത്തിന്റെ രണ്ടാം ഘട്ടത്തിൽ വാളറ മുതൽ മൂന്നാർ വരെയുള്ള 40 കിലോമീറ്റർ ഭാഗത്താണ് വലിയ തോതിൽ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്. ഇതോടെ പ്രദേശത്തെ മലയോര മേഖലകൾ കനത്ത മണ്ണിടിച്ചിൽ ഭീതിയിലാണ്. കാലവർഷം കനത്തതോടെ ഏതു നിമിഷവും മണ്ണൊലിപ്പും മണ്ണിടിച്ചിലും ഉണ്ടാകാമെന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കരാർ കമ്പനിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായി നാട്ടുകാർ ആരോപിക്കുന്നത്. അപകടസാധ്യതയുള്ള
കൊച്ചി: പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് കുരുമുളകിന്റെ അവധി വ്യാപാരം വീണ്ടും ആരംഭിക്കുന്നു. നിലവിൽ ആഗോളതലത്തിൽ കുരുമുളകിനായി സജീവമായ ഒരു ഡെറിവേറ്റീവ്സ് വിപണി ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് എൻ.സി.ഡി.ഇ.എക്സിന്റെ ഈ നിർണ്ണായക നീക്കം . വരും ദിവസങ്ങളിൽ റബ്ബർ, ഏലക്കായ എന്നിവയുടെ അവധി വ്യാപാരവും ആരംഭിക്കാൻ ഉദ്ദേശിക്കുന്നതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട് . പുതിയ തീരുമാനം കേരളത്തിലെ മലഞ്ചരക്ക് വിപണിക്ക് വലിയ രീതിയിൽ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച മുതലാണ് കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിച്ചത്.
ടെഹ്റാൻ: മിഡിൽ ഈസ്റ്റിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഇറാനിലെ വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെ അതിശക്തമായ വ്യോമാക്രമണം. മുൻപ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിരുന്ന താൽക്കാലിക സമാധാന ഉടമ്പടികൾ പാടെ തകർത്തുകൊണ്ടാണ് യുഎസ് സേന ഇപ്പോൾ ഇറാന്റെ മണ്ണിൽ വ്യോമാക്രമണം നടത്തിയിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ അമേരിക്കയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കുണ്ടായ നഷ്ടത്തിന് അതിശക്തവും കനത്തതുമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനിലെ പ്രധാന തുറമുഖ നഗരങ്ങളും ദ്വീപുകളും കേന്ദ്രീകരിച്ചായിരുന്നു അമേരിക്കയുടെ ബോംബാക്രമണം. ബന്ദർ
തിരുവനന്തപുരം: പരാതിക്കാരന്റെ മുഖത്ത് പെപ്പർ സ്പ്രേ പ്രയോഗിച്ച സബ് ഇൻസ്പെക്ടർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. ഇരയായ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഈ തുക കുറ്റക്കാരനായ എസ്‌ഐയുടെ ശമ്പളത്തിൽ നിന്ന് തന്നെ ഈടാക്കി പരാതിക്കാരന് നൽകാൻ സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്. 2023-ൽ തിരുവനന്തപുരം ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലാണ് വിവാദപരമായ ഈ സംഭവം നടന്നത്. കുടുംബകോടതിയിൽ നിലവിലിരുന്ന ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട്, ഭാര്യയ്ക്ക് ഭർത്താവ് അയച്ച ഒരു സന്ദേശത്തെക്കുറിച്ച് അന്വേഷിക്കാനാണ്
പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വീടുകൾ തകർക്കുകയും വ്യാപക കൃഷിനാശം വരുത്തുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ വീടിന് മുകളിലേക്ക് ആനകൾ തെങ്ങ് കുത്തിമറിച്ചിട്ടെങ്കിലും ആളപായം ഒഴിവായി. മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രികാലങ്ങളിൽ ആനകളുടെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും ആനകൾ പ്രധാന റോഡിലേക്ക് ഇറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. വനംവകുപ്പിന്റെയും ആർ.ആർ.ടി സംഘത്തിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു . മൂന്ന് വർഷം മുൻപ് ഇവിടെ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ
ഡെറാഡൂൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനകളിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ ക്ഷേത്രസമിതി ട്രസ്റ്റ് ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ്. ട്രസ്റ്റ് ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പി.എ ആയ പ്രമോദ് നൗത്യാലിനെതിരെയാണ് ഉത്തരാഖണ്ഡ് പോലീസ് അഴിമതി, മോഷണം, വിശ്വാസവഞ്ചന തുടങ്ങിയ ഗുരുതരമായ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും സംഭാവനപ്പെട്ടികളിൽ നിന്നും വൻതോതിൽ പണം തട്ടിയെടുക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. ‘ഭൈരവസേന’ എന്ന പ്രാദേശിക സംഘടനയാണ് പ്രമോദ് നൗത്യാലിൻ്റെ പങ്ക്
ന്യൂഡൽഹി: ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് പാർട്ടിയുടെ 440 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. ചട്ടവിരുദ്ധമായ പണമിടപാടും ഫണ്ട് ദുരുപയോഗവും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കെയർവെൽ ഏവിയേഷൻ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് ടി.എം.സി.യുടെ പാർട്ടി ഫണ്ടിൽ നിന്നും 150 കോടി രൂപയോളം നിയമവിരുദ്ധമായി കൈമാറിയതായി കൊൽക്കത്തയിൽ നടത്തിയ ഇ.ഡി റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഈ കള്ളപ്പണ ഇടപാടിന്റെ അടിസ്ഥാനത്തിലാണ് 440 കോടി 42 ലക്ഷം രൂപയുള്ള മൂന്ന് ബാങ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ശമനം. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത ഉയർന്നതോടെ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി അറിയിച്ചു. മഴക്കുറവ് മൂലം ആഭ്യന്തര ഉത്പാദനം കുറയുകയും വൈദ്യുതി ഉപയോഗം വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും പുറത്തുനിന്നുള്ള വൈദ്യുതി വരവാണ് കെഎസ്ഇബിക്ക് തുണയായത്. Kerala Power Crisis Eases കഴിഞ്ഞ ദിവസത്തെ ആകെ ഉപയോഗമായ 87.87 ദശലക്ഷം യൂണിറ്റിൽ 14.95 ദശലക്ഷം യൂണിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചത്;
തൃശൂർ: ജില്ലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് പൂമല ഡാമിന്റെ ജലനിരപ്പ് ഉയരുന്നു. ഡാമിന്റെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് നിർദ്ദേശം നൽകി. ഇന്ന് രാവിലെ 10:30-ഓടെ ഡാമിന്റെ ജലനിരപ്പ് 27.6 അടിയായി ഉയർന്നിട്ടുണ്ട്. ജലനിരപ്പ് 28 അടി കടക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയത്ത് ഷട്ടറുകൾ തുറക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം ഡാമിൽ നിന്ന്










