പാലക്കാട്: അട്ടപ്പാടി കാവുണ്ടിക്കൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വീടുകൾ തകർക്കുകയും വ്യാപക കൃഷിനാശം വരുത്തുകയും ചെയ്തു. കഴിഞ്ഞ രാത്രിയിൽ വീടിന് മുകളിലേക്ക് ആനകൾ തെങ്ങ് കുത്തിമറിച്ചിട്ടെങ്കിലും ആളപായം ഒഴിവായി.
മേഖലയിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി രാത്രികാലങ്ങളിൽ ആനകളുടെ ശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ പോലും ആനകൾ പ്രധാന റോഡിലേക്ക് ഇറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. വനംവകുപ്പിന്റെയും ആർ.ആർ.ടി സംഘത്തിന്റെയും ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു .
മൂന്ന് വർഷം മുൻപ് ഇവിടെ കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു . വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
You May Also Like
നിങ്ങൾ കാണുന്ന ഇൻസ്റ്റഗ്രാമിന് പിന്നിൽ ഇത്രയും വലിയ ചതിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി!
നിങ്ങൾ കാണുന്ന ഇൻസ്റ്റഗ്രാമിന് പിന്നിൽ ഇത്രയും വലിയ ചതിയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബിബിസി!
Disclaimer:
“The images and content displayed on this website are used for news reporting, informational, and editorial purposes. Some images, videos, and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), news agencies, official sources, and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”


ടിക്കറ്റില്ലാതെ പിടിക്കപ്പെട്ടാൽ ഇനി വൻ പിഴ ഉറപ്പ്; കൊല്ലത്ത് 7000 രൂപ ശിക്ഷ, പുകവലിക്കും ലേഡീസ് കോച്ചിനും കനത്ത പിഴ ; ജൻ വിശ്വാസ് നിയമം കർശനം!







